മുംബൈ: പുതിയ സിനിമയായ ജവാന്റെ റിലീസിന് പിന്നാലെ അനുഗ്രഹം തേടി തിരുപ്പതി ബാലാജി ക്ഷേത്രം സന്ദര്‍ശിച്ചതിന് നടന്‍ ഷാരൂഖ് ഖാനെതിരെ ഇസ്ലാം മതമൗലിക വാദികളുടെ ആക്രമണം. മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താര, ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ എന്നിവരും ഷാരുഖിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ഉടനെയാണ് ഷാരൂഖിന്റെ തിരുപ്പതി സന്ദര്‍ശനം. അതിന് മുന്‍പ് വൈഷ്ണോ ദേവി ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.
തിരുപ്പതി ക്ഷേത്രത്തില്‍ തലകുമ്പിട്ട് പ്രാര്‍ത്ഥിച്ചതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. മഹാരാഷ്‌ട്രയിലെ റാസ അക്കാദമി ചെയര്‍മാന്‍ സയ്യിദ് നൂറിയും വിമര്‍ശനം നടത്തിയവരില്‍ ഉള്‍പ്പെടുന്നു. വിഗ്രഹാരാധന ഇസ്ലാം അനുവദിക്കുന്നില്ലെന്നും യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കുകയുള്ളൂ എന്നുമാണ് സയ്യിദ് നൂറി പ്രതികരിച്ചത്. സിനിമാ നടന്മാര്‍ക്ക് അവരുടെ വിശ്വാസത്തോട് പ്രതിബദ്ധതയില്ലെന്നും നൂറി വിമര്‍ശിച്ചു.
.
ഷാരൂഖിന്റെ ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമണം ഉണ്ടായത്. സിനിമയുടെ വിജയത്തിന് ഹിന്ദു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചതും മൗലികവാദികളെ രോഷാകുലരാക്കി.
വിഗ്രഹാരാധന നടത്തുക വഴി ഷാരൂഖ് ഇസ്ലാം നിയമത്തെ പരിഹസിക്കുകയും ലംഘിക്കുകയുമാണ് ചെയ്തതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് മുച്ചാല പറഞ്ഞു. വിഗ്രഹാരാധന ഇസ്ലാമിന് തീര്‍ത്തും അന്യമാണെന്നും നടന്‍ ഇസ്ലാമിന്റെ മൗലികതത്വം ലംഘിച്ചെന്നും യൂസഫ് മുച്ചല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: