Categories: Kerala

ആറന്മുളയില്‍ അഷ്ടമിരോഹിണി വള്ളസദ്യ

വള്ളസദ്യക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്.

Published by

ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യ ബുധനാഴ്ച.ഒരുലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ സമൂഹസദ്യ ഉദ്ഘാടനം നിര്‍വഹിക്കും.

ലോകത്തെ ഏറ്റവും വലിയ സമൂഹസദ്യയാണ് അഷ്ടമിരോഹിണി ദിവസം ആറന്മുളയില്‍ നടക്കുന്നത്. പമ്പാനദിക്കരയിലെ 51 പള്ളിയോടങ്ങളിലായി കരക്കാര്‍ ക്ഷേത്രക്കടവിലെത്തി സദ്യയില്‍ പങ്കെടുക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പള്ളിയോടസേവാസംഘവും അഷ്ടമിരോഹിണി വള്ളസദ്യക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. നാല്പതിലധികം വിഭവങ്ങളോടെയാണ് സദ്യ തയാറാകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by