കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തി നടത്തിയ മൂന്ന് സംഘങ്ങളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടി.ആകെ 19 പ്രവാസികളാണ് പിടിയിലായത്.
ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായവര്‍. ഇതില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ട്. വേശ്യവൃത്തി നടത്താന്‍ ഇവര്‍ ഉപയോഗിച്ച നിരവധി സ്മാര്‍ട്ട്ഫോണുകളും മറ്റ് ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്.
പ്രതികളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 104 പേരെ കഴിഞ്ഞ ദിവസം പിടികൂടി.
















