കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താന്‍ വൈകിട്ട് ആറ് മണിക്ക് ശേഷവും പല ബൂത്തുകളിലും ആളുകള്‍ വരി നില്ക്കുന്നുണ്ടായിരുന്നു.
ആറ് മണിക്ക് മുമ്പായി വോട്ട് ചെയ്യാന്‍ വരിയില്‍ നിന്ന ഏവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്കി.
കണക്കുകള്‍ പ്രകാരം 73.05 ശതമാനമാണ് പോളിംഗെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴ് മണി മുതല്‍ ബൂത്തുകളില്‍ കനത്ത തിരക്കായിരുന്നു ഉണ്ടായത്. ഉച്ചയോടെ മഴ പെയ്തതും വോട്ടര്‍മാരുടെ ആവേശം കെടുത്തിയില്ല. പാമ്പാടി, പുതുപ്പള്ളി, മണര്‍കാട്, അയര്‍ക്കുന്നം ഭാഗങ്ങളിലെല്ലാം മഴ പെയ്തു.
മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ചില ബൂത്തുകളില്‍ പോളിംഗ് മന്ദഗതിയിലാണ് നടന്നതെന്നും അത് മനപൂര്‍വമാണെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ആരോപിച്ചു.
എന്‍ ഡി എയ്ക്ക് വേണ്ടി ലിജിന്‍ ലാലും ഇടത് മുന്നണിക്ക് വേണ്ടി ജെയ്ക് സി തോമസുമാണ് ജനവിധി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: