തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി നിന്ദാ പരാമര്‍ശത്തില്‍ പ്രതിഷേധിക്കാന്‍ എന്‍എസ്എസ് നടത്തിയ നാമജപ യാത്രക്കെതിരെയെടുത്ത കേസ് പിന്‍വലിക്കാമെന്ന് പോലീസിന് നിയമോപദേശം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് നീക്കം. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
നാമജപയാത്ര നടത്തിയവര്‍ പൊതു മുതല്‍ നശിപ്പിച്ചിട്ടില്ല, മത സ്പര്‍ദ്ധ ഉണ്ടാക്കണമെന്ന ഉദ്ദേശമില്ല, ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാമെന്നാണ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്. മനു കന്റോണ്‍മെന്റ് പോലീസിന് നല്കിയ നിയമോപദേശം.
എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതിയില്ലാതെയാണ് നാമജപയാത്ര നടത്തിയതെന്നാണ് ഹൈക്കോടതിയില്‍ പോലീസ് നല്കിയ റിപ്പോര്‍ട്ട്. ഇതിനിടയിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഇതോടെയാണ് കേസ് പിന്‍വലിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയത്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ എഫ്ഐആര്‍ റദ്ദാക്കുകയും പ്രയാസമാണ്. തുടര്‍ന്നാണ് നിയമോപദേശത്തിലേക്ക് പോലീസ് നീങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: