ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച എട്ടംഗ ഉന്നതതല സമിതിയില്‍ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ഉള്‍പ്പെടുത്തിയത് മുന്‍കൂര്‍ അനുമതി തേടിയശേഷം.
അധിര്‍ രഞ്ജന്‍ ചൗധരിക്ക് സമിതിയില്‍ അംഗമാകാന്‍ അപ്പോള്‍ വിയോജിപ്പില്ലായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിജ്ഞാപനം പുറത്തിറക്കുംമുമ്പ് നിയമമന്ത്രാലയം അധിര്‍ രഞ്ജന്‍ ചൗധരിയുമായി ആശയവിനിമയം നടത്തിയിരുന്നതായും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സമിതിയില്‍ അംഗമാകാനില്ലെന്ന് കാണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചത്. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശവും സമ്മര്‍ദ്ദവുമാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പിന്മാറ്റത്തിന് കാരണമായതെന്ന് അന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: