ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തിന്റെ മാതൃകാ ക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന തമിഴ്നാട്ടില്‍ നിന്നു തന്നെ സനാതനധര്‍മ്മത്തിനെതിരെ ഇത്തരമൊരു പ്രസ്താവന വന്നത് നിര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ്ങ്.
ഇന്ത്യയില്‍ സനാതന ധര്‍മ്മത്തിന്റെ മാതൃകാക്ഷേത്രങ്ങള് തമിഴ്നാട്ടിലെ തഞ്ചാവൂരിലും ശ്രീരംഗത്തും തിരുവണ്ണാമലൈയിലും ചിദംബരത്തിലും മധുരൈയിലും രാമേശ്വരത്തും തമിഴ്നാട്ടിലെ തന്നെ മറ്റിടങ്ങളിലുമാണ് നിലകൊള്ളുന്നത്. – ഡോ. കരണ്‍ സിങ്ങ് പറഞ്ഞു.
Congress leader Dr Karan Singh strongly objects to DMK leader Udhayanidhi Stalin's 'Sanatan Dharma' statement, saying it is "most unfortunate" and "totally unacceptable" pic.twitter.com/VbxZrrmR8k
— ANI (@ANI) September 4, 2023
സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന നിര്‍ഭാഗ്യകരവും അസ്വീകാര്യവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ്ങ്. കോണ്‍ഗ്രസ് ഏറെ ആദരിക്കുന്ന, പണ്ഡിത തുല്ല്യനായ നേതാവാണ് ഡോ. കരണ്‍ സിങ്ങ്. ജമ്മു കശ്മീര്‍ അവസാനമായി ഭരിച്ച മഹാരാജാവ് രാജാ ഹരി സിങ്ങിന്റെ മകന് കൂടിയാണ് ഡോ. കരണ്‍ സിങ്ങ്.
ഈ രാജ്യത്തെ കോടിക്കണക്കായ ഭാരതീയര്‍ സനാതനധര്‍മ്മത്തിന്റെ തത്വങ്ങള്‍ വലിയ തോതില്‍ പിന്തുടരുന്നവരാണ്. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് ഇതുപോലെ ഒരു പ്രസ്താവന പുറപ്പെടുവിച്ചത് അസ്വീകാര്യമാണ്. ഉദാത്തമായ തമിഴ് സംസ്കാരത്തോട് അങ്ങേയറ്റം ബഹുമാനമുണ്ട്. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അങ്ങേയറ്റം ഞാന്‍ എതിര്‍ക്കുന്നു.- ഡോ. കരണ്‍ സിങ്ങ് അഭിപ്രായപ്പെട്ടു.
ഡോ. കരണ്‍ സിങ്ങിന്റെ പ്രസ്താവനയില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്
ആദരണീയനും പണ്ഡിതമന്യനുമായ ഡോ. കരണ്‍സിങ്ങ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ നടത്തിയ പ്രതികരണത്തില്‍ കോണ്‍ഗ്രസ് ഉലഞ്ഞിരിക്കുകയാണ്. കാരണം ഡോ. കരണ്‍സിങ്ങിന്റെ പ്രസ്താവനയെ എതിര്‍ക്കാന്‍ പോന്ന ആരും ഇന്ന് കോണ്‍ഗ്രസിലില്ല. വടക്കേയിന്ത്യയിലെ 175 ഓളം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ജമ്മു കശ്മീരിലെ ധര്‍മ്മാര്‍ത്ഥ് ട്രസ്റ്റിന്റെ അധ്യക്ഷനായ ട്രസ്റ്റികൂടിയാണ് ഡോ. കരണ്‍ സിങ്ങ്. മൂന്ന് തവണ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ ആയിരുന്നു. എന്‍ഐഐടി യൂണിവേഴ്സിറ്റി, ജെഎന്‍ യു, ജമ്മു കശ്മീര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ചാന്‍സലര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കരണ്‍ സിങ്ങിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: