മുംബൈ: ആഗസ്ത് മാസം അവസാനിച്ചപ്പോള്‍ അദാനി ഗ്രൂപ്പിന്റെ വിവിധ ഓഹരികളിന്മേല് ഉള്ള ഡെറിവേറ്റീവ് പൊസിഷന്‍ ഭദ്രമാണെന്ന് ഓഹരിവിപണിയിലെ കണക്കുകള്‍. അതിനിടെ തിങ്കളാഴ്ചയും അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരിവിലകള്‍ കയറി.
ഒരു മാസത്തില്‍ നിന്നും അടുത്തമാസത്തിലേക്ക് ഡെറിവേറ്റീവ് പൊസിഷന്‍ റോള്‍ ഓവര്‍ ചെയ്യുമ്പോള്‍ അദാനി കമ്പനികളുടെ ഓഹരികളില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ആഗസ്ത് മാസം തുടക്കത്തില്‍ അദാനി എന്റര്‍പ്രൈസസ് 109 ലക്ഷം ഓഹരികള്‍ ഡെറിവേറ്റീവ് പൊസിഷനില്‍ ഉണ്ടായിരുന്നപ്പോള്‍ സപ്തംബറിലേക്ക് കടക്കുമ്പോള്‍ 111 ലക്ഷം ഓഹരികളായി തുടരുന്നു. 327 ലക്ഷമുണ്ടായിരുന്ന അദാനി പോര്‍ട്ടിന്റെ ഓഹരികള്‍ 407 ലക്ഷമായി. അംബുജ സിമന്റ്സ് 648 ലക്ഷത്തില്‍ നിന്നും 647 ലക്ഷമായി. പറഞ്ഞുവരുന്നത് ഡെറിവേറ്റീവ് പൊസിഷനില്‍ വിവിധ ദല്ലാള്‍മാര്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ എണ്ണത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ലെന്നര്‍ത്ഥം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദാനി ഓഹരികളുടെ വില ഇടിഞ്ഞുതകരും എന്ന ആശങ്ക വേണ്ട.
ഇതോടെ ഒസിസിആര്‍പി റിപ്പോര്‍ട്ടിന് ഓഹരിവിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം രണ്ടാം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എന്ന വിശേഷിപ്പിച്ച ഒസിസിആര്‍പി റിപ്പോര്‍ട്ടും ചാരമാകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. അദാനിയെ തകര്‍ത്ത് മോദിയെ വളയാനുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും ഇന്ത്യയിലെ നൂറുകണക്കിന് എന്‍ജിഒകളുടെയും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, ജയറാം രമേശ് എന്നിവരുടെയും ഗൂഢതന്ത്രം ഫലിച്ചില്ല. ഒസിസിആര്‍പി എന്ന സംഘടനയ്ക്ക് ധനസഹായം നല്കുന്ന വ്യക്തിയായ ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെ ലക്ഷ്യം അദാനിയെയും മോദിയെയും തകര്‍ത്ത് രാഹുല്‍ഗാന്ധിയെ അധികാരത്തില്‍ അവരോധിക്കുക എന്നാണ്. ഇതിനായി അദ്ദേഹം 100 കോടി ഡോളറോളം വാരിയെറിഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അദാനിയുടെ ഫ്ലാഗ് ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ വില 20 രൂപ കയറി 2470 രൂപയില്‍ കലാശിച്ചു. അദാനി ഗ്രീന്‍ 8.90 രൂപ കയറി 958 രൂപയില്‍ എത്തി. അദാനി പോര്‍ട്സും 70 പൈസ കയറി 800 രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: