ന്യൂയോര്‍ക്ക്: ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുരവ് ഗംഭീരമാക്കി വനിതാ സിംഗിള്‍സ് താരം കരോലിന് വോസ്നിയാക്കി. 2020ല്‍ വിട്ടുനിന്ന് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്കിയ ശേഷം കഴിഞ്ഞ മാസമാണ് പ്രൊഫഷണല്‍ ടെന്നിസില്‍ മടങ്ങിയെത്തുന്നത്. മൂന്നാം റൗണ്ടില്‍ അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ച് താരം പ്രീക്വാര്‍ട്ടറില്‍ കടന്നു.
ആറാം സീഡ് താരം അമേരിക്കയുടെ കോകോ ഗൗഫ് ആണ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്ക്ക് താരം വോസ്നിയാക്കിയുടെ എതിരാളി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ വോസ്നിയാക്കി ആദ്യസെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഗംഭീര തിരിച്ചുരവ് നടത്തിയത്. സ്കോര്‍: 4-6, 6-3, 6-1നാണ് താരത്തിന്റെ മൂന്നാം റൗണ്ട് വിജയം.
കരുത്തന് താരമായ ബെല്‍ജിയത്തിന്റെ എലിസെ മെര്‍ട്ടെന്‍സിനെ കീഴടക്കിയാണ് ഗൗഫിന്റെ മൂന്നാം റൗണ്ടില്‍ നിന്നുള്ള കുതിപ്പ്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ഗൗഫ് രണ്ട്, മൂന്ന് സെറ്റുകളില്‍ തീര്‍ത്തും ആധികാരികമായി ജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു.
കസാഖ്സ്ഥാന് താരവും നാലാം സീഡുമായ എലേന റൈബാക്കിന അട്ടിമറിക്കപ്പെട്ടതാണ് വനിതാ സിംഗിള്‍സിലെ മറ്റൊരു പ്രധാന സംഭവം. 30-ാം സീഡ് താരമായ റൊമേനിയയുടെ സോറാനാ കിര്‍സ്റ്റീ ആണ് റൈബാക്കിനയെ തോല്‍പ്പിച്ചത്. സ്കോര്‍: 3-6, 7-6(2), 4-6.
വനിതകളിലെ ഒന്നാം സീഡ് താരം ഇഗ സ്വിയാറ്റെക്കും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് കരോലിന മുച്ചോവയും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ നോവാക് ദ്യോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൂന്നാം റൗണ്ട് മത്സരത്തില്‍ സെര്‍ബിയക്കാരനായ ദ്യോക്കോവിന് സ്വന്തം നാട്ടുകാരനായ ലാല്സോ ദിയെറെയില് നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ദ്യോക്കോവ് വിജയിച്ചത്. സ്കോര്‍: 46, 46, 61, 61, 63
പുരുഷ ഡബിള്‍സില്‍ രണ്ടാം റൗണ്ടില്‍ നിന്നും നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച ഇന്ത്യന്‍ താരം രോഹന് ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം ഇന്ന് പ്രീക്വാര്‍ട്ടര്‍ പരീക്ഷണത്തിനിറങ്ങും. ഓസ്ട്രേലിയന്‍ സഹതാരം മാത്യൂ എബ്ഡെനുമൊന്നിച്ച് റോമന്‍ സഫിയുലിന്‍-ആേ്രന്ദ ഗോലുബേവ് സഖ്യത്തെയാണ് കീഴടക്കിയത്. സ്കോര്‍: 6-3, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: