Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരത്തിന്റെ ലാന്‍ഡ്മാര്‍ക്കായി മാറിയ സ്‌പെന്‍സേഴ്‌സ് ഇനി പേരില്‍ മാത്രം; സ്ഥാപനം കേരളം വിട്ടു

കഴിഞ്ഞ ഒന്നര വര്‍ഷമായി സ്‌റ്റോറിലേക്കാവശ്യമായ സാധനങ്ങള്‍ കൃത്യമായി എത്തുന്നില്ല. ഗോഡൗണും റീ പാക്കിംഗ് സെന്ററും പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചു.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Sep 2, 2023, 01:14 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കേരളത്തിന്റെ ഷോപ്പിംഗ് മാള്‍ സംസ്‌കാരത്തിന് തുടക്കം കുറിച്ച, അരനൂറ്റാണ്ടിലേറെ ക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള സ്‌പെന്‍സേഴ്‌സ് സൂപ്പര്‍ മാര്‍ക്കറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ കേരളം വിട്ടു. തിരുവനന്തപുരം നഗരത്തിന്റെ ലാന്‍ഡ് മാര്‍ക്ക് ആയി മാറിയ കഥയാണ് സ്‌പെന്‍സേഴ്‌സിന് പറയാനുള്ളത്. സ്റ്റാച്യൂവില്‍ ഏജീസ് ഓഫീസിന് എതിര്‍വശത്തായാണ് സ്‌പെന്‍സേഴ്‌സ് ബില്‍ഡിംഗ് സ്ഥിതി ചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് സ്‌പെന്‍സേഴ്‌സ് ജംഗ്ഷന്‍ എന്ന പേര് ലഭിച്ചത്. പിന്നീട് കെട്ടിടം സ്‌പെന്‍സേഴ്‌സ് മറ്റൊരാള്‍ക്ക് വിറ്റെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സൂപ്പര്‍മാര്‍ക്കറ്റും അവസാനിപ്പിച്ചു.

കേരളത്തിലെ അഞ്ച് ഔട്ട് ലെറ്റുകളും ഒരു ഗോഡൗണും അടച്ച് പൂട്ടി കേരളം വിട്ടു. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഔട്ട് ലെറ്റുകള്‍ പൂട്ടിയതെന്ന് സ്‌പെന്‍സേഴ്‌സ് റീട്ടെയിലിലെ ജീവനക്കാര്‍ പറഞ്ഞു. വെള്ളിയാഴ്ച ഷോപ്പ് പൂട്ടുകയാണെന്ന് വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് റീജിയണല്‍ മാനേജരും എച്ച് ആര്‍ മാനേജരും ജീവനക്കാരെ അറിയിച്ചത്. പത്ത് ദിവസത്തിനകം ഷോപ്പുകളിലെ സ്‌റ്റോക്ക് ഹൈദരാബാദിലേക്ക് മാറ്റണമെന്നും ജീവനക്കാരോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നും ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഹൈദരാബാദ് ഔട്ട് ലെറ്റില്‍ ജോലി ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചതായി ജീവനക്കാര്‍ പറഞ്ഞു. സ്‌പെന്‍സേഴ്‌സിന്റെ അഞ്ച് ഔട്ട് ലെറ്റുകളിലും ഒരു ഗോഡൗണിലുമായി എഴുപതോളം ജീവനക്കാര്‍ പ്രത്യക്ഷമായും മുപ്പതോളം ജീവനക്കാര്‍ പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്. ഇതില്‍ അന്‍പത് വയസ്സില്‍ മേല്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

ഞങ്ങളെങ്ങനെ ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിന് ഹൈദരാബാദില്‍ പോയി ജോലി ചെയ്യുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. കുട്ടികളുടെ പഠനത്തിനും മറ്റുമുള്ള ചിലവുകളും എങ്ങനെ കണ്ടെത്തുമെന്നത് ജീവനക്കാരെ അലട്ടുന്നു. കേരളത്തിലെ ഷോപ്പുകള്‍ പൂട്ടാന്‍ മാനേജ്‌മെന്റ് നേരത്തേ തീരുമാനമെടുത്തിരുന്നതായി ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്‌റ്റോറിലേക്കാവശ്യമായ സാധനങ്ങള്‍ കൃത്യമായി എത്തുന്നില്ല. ഗോഡൗണും റീ പാക്കിംഗ് സെന്ററും പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചു. സാധനങ്ങള്‍ നേരിട്ട് ഹൈദരാബാദില്‍ നിന്നും എത്തിച്ച് തുടങ്ങി. ഹൈദരാബാദില്‍ സുലഭമായി വിറ്റഴിയുന്ന സാധനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വാങ്ങാന്‍ താല്‍പര്യം കാട്ടുന്നില്ല എന്നറിയിച്ചിട്ടും മാനേജ്‌മെന്റ് സാധനങ്ങള്‍ അയച്ചു കൊണ്ടിരുന്നു. മലയാളിയുടെ അഭിരുചിക്കനുസൃതമായ സാധനങ്ങള്‍ ലഭിക്കാതായതോടെ സ്‌പെന്‍സേഴ്‌സില്‍ ജനങ്ങള്‍ കയറാതായി. ക്രമേണ ഷോപ്പുകള്‍ നഷ്ടത്തിലായി. മാനേജ്‌മെന്റിന്റെ ആവശ്യവും അതായിരുന്നു. കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ അവര്‍ക്ക് താല്‍പര്യമില്ല. അതിന് വേണ്ടിയാണ് അവര്‍ ഷോപ്പുകള്‍ നഷ്ടത്തിലാക്കിയത്.

മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ നൂറോളം ജോലിക്കാരും അവരെ ആശ്രയിച്ച് കഴിയുന്ന അഞ്ഞൂറോളം കുടുംബങ്ങളും ആശങ്കയിലാണ്. കേരളത്തിലെ പ്രമുഖനായിരുന്ന ഒരു സിപിഎം നേതാവിന്റെ മകന്‍ ആ കെട്ടിടം വാങ്ങിയതായി അറിയുന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റും ബാങ്കും ഒഴിപ്പിച്ച് അവിടെ ബാര്‍ ഹോട്ടല്‍ തുടങ്ങാനാണ് പദ്ധതിയെന്നും വിവരമുണ്ട്. അവിടെ പ്രവര്‍ത്തിച്ചിരുന്ന കാനറാ ബാങ്ക് ഒഴിഞ്ഞു. കെട്ടിടം മോടിപിടിപ്പിക്കല്‍ ജോലി നടന്നു കൊണ്ടിരിക്കുകയാണ്.

Tags: Super MarketkeralamSpencer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

Kerala

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.