തിരുവനന്തപുരം: മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതികരിച്ച നടന് ജയസൂര്യയ്ക്ക് അഭിനന്ദനവുമായി നടന്മാരായ ഹരീഷ് പേരടിയും ജോയ് മാത്യുവും.
“തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി- ജോയ് മാത്യും ഫെയ് സ്ബുക്കില്‍ കുറിച്ചു. അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തി പഥത്തില്‍ കൊണ്ടുവന്ന ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍.” – ജോയ് മാത്യു എഴുതി.
മന്ത്രിമാരായ പി. പ്രസാദിനെയും പി. രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു ജയസൂര്യയുടെ ഈ വിമര്‍ശനങ്ങള്‍.
എന്തായാലും കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അര്‍ഹിക്കുന്നു എന്നായിരുന്നു നടന് ഹരീഷ് പേരടിയുടെ സമൂഹമാധ്യമത്തിലെ പ്രതികരണം. …”മറ്റ് നായക നടന്മാരുടെ ശ്രദ്ധക്ക്..നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണു… അതുകൊണ്ട് സിനിമ നാട്ടുക്കാര് കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട… നാട്ടുക്കാര്‍ക്ക് നിങ്ങളെക്കാള്‍ ബുദ്ധിയും വിവരവുമുണ്ട്… പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക… നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാര്‍ നന്നാവും.. ജയസൂര്യാ.. അഭിവാദ്യങ്ങള്‍.”.- ഇതായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: