തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പോലീസിനുമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂര്‍ത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ഓണം ഉണ്ണാന്‍ പോലും ജനം ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറക്കുന്നത് അംഗീകരിക്കാനാവില്ല. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം.
ട്രഷറിയില്‍ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ തവണ 22 കോടിയോളം ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പിണറായി വിജയന് പൊടിച്ചിരുന്നു. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും സമാനമായ രീതിയിലുള്ള സാമ്പത്തിക തകര്‍ച്ചയാണ് കേരളം അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് ഇത്തരം ധൂര്‍ത്തും ധിക്കാരവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: