Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗതകാല പ്രൗഢിയുടെ ഓര്‍മകളില്‍, ശാപമോക്ഷം തേടി നിറം മങ്ങിയ നെയ്യാര്‍ഡാം

In memories of past glory, the faded Neiyardam seeks redemption

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Aug 31, 2023, 05:31 pm IST
in Thiruvananthapuram, Local News

നെയ്യാര്‍ഡാം: ഒരുകാലത്ത് കേരളക്കരയുടെ തന്നെ അഭിമാന വിനോദസഞ്ചാര കേന്ദ്രമായിരുന്നു കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാര്‍ഡാം. പശ്ചിമഘട്ട മലനിരകളിലെ അഗസ്ത്യാര്‍കൂടത്തിന്റെ താഴ്‌വാരം നയന മനോഹാരിതയുടെ കേദാരമാണ്. അതോടോപ്പം പ്രകൃതിദത്തമായ ഒട്ടനേകം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടി നിലവില്‍ വന്നതോടെ സഞ്ചാരികളുടെയും, സിനിമാക്കാരുടെയും പറുദീസയായി മാറിയ ഇവിടം ഇന്ന് ശാപമോക്ഷം തേടുകയാണ്. പാര്‍ക്കിലെ പ്രതിമകള്‍ ചായമിളകി കരിപിടിച്ച് അടര്‍ന്നുവീണ നിലയിലാണ്. കാടുകയറിയ കുട്ടികളുടെ പാര്‍ക്ക്, സിംഹമില്ലാ സഫാരി പാര്‍ക്ക്, ബോട്ടുകള്‍ കൃത്യമായി എത്താത്ത ബോട്ട് സര്‍വീസ്… ഓണക്കാലത്ത് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിന്റെ അവസ്ഥയാണിത്. ഓണം വാരാഘോഷം തുടങ്ങുന്നതിനു മുന്നോടിയായി, മിനുക്കുപണികള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. നെയ്യാര്‍ഡാമിന്റെ സൗന്ദര്യവത്കരണത്തിനായി വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ ചെലവിടുന്നതായാണ് കണക്കെങ്കിലും ഇതൊന്നും ഫലത്തിലെത്തുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങളായി സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഉദ്യാനവും കുട്ടികളുടെ പാര്‍ക്കും സൈക്കിള്‍ പാര്‍ക്കും മ്യൂസിക് ഫൗണ്ടനുമൊക്കെ ഈ ഓണക്കാലത്ത് ഓര്‍മകളില്‍ മാത്രമാണ്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടത്തെ വികസനം കാലാകാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയാണ്. ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി പ്രകാരം 35 കോടി രൂപയാണ് നെയ്യാര്‍ ഡാം വികസനത്തിനായി അനുവദിച്ചതായി പ്രഖ്യാപിച്ചത്. മലമ്പുഴ മാതൃകയില്‍ ഉദ്യാനം, റോപ്പ്‌വേ, അക്വേറിയം, പാര്‍ക്കിങ് സൗകര്യങ്ങള്‍, റോഡ് വികസനം, നാട്ടുകാര്‍ക്ക് തൊഴിലവസരം എന്നിങ്ങനെയായിരുന്നു പ്രഖ്യാപനങ്ങള്‍. ഇറിഗേഷന്‍ വനം ടൂറിസം വകുപ്പുകള്‍ ഒരുമിച്ച് പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടക്കത്തില്‍ ചില പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ടൂറിസം വകുപ്പും വനം വകുപ്പും പുതിയ ബോട്ടും ഫ്‌ലോട്ടിങ് ബോട്ട് ജെട്ടിയും തയാറാക്കിയെങ്കിലും ഇപ്പോള്‍ ഇതില്‍ ചിലത് പ്രവര്‍ത്തിക്കുന്നില്ല.
ടൂറിസം വികസനത്തിന് മൂന്നരക്കോടി, ഇക്കോ ടൂറിസത്തിന് 86 ലക്ഷം, നെയ്യാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 1.4 കോടി, മറ്റ് ടൂറിസ്റ്റ് സങ്കേതങ്ങളുമായി ബന്ധിപ്പിക്കാന്‍ 11 കോടി ചെലവഴിച്ച് റോഡ് നിര്‍മാണം എന്നിവയാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രഖ്യാപിച്ച ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയെപ്പറ്റി ആര്‍ക്കും അറിയില്ലെന്ന സ്ഥിതിയായി. എന്നാല്‍, പദ്ധതിയുടെ പേരില്‍ ചെലവഴിച്ച ലക്ഷക്കണക്കിന് രൂപ പാഴായ വഴി ഇപ്പോള്‍ വ്യക്തമല്ല.

മരക്കുന്നത്തെ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കു പോലെ മാന്‍ പാര്‍ക്കും വിസ്മൃതിയിലേക്കെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെയ്യാര്‍ഡാം മരക്കുന്നത്തെ കാട്ടില്‍ 1994ലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരിപാര്‍ക്ക് തുടങ്ങുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലും തമിഴ്‌നാട്ടിലെ മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിലുമായാണ് നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 128 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ സ്ഥലം 1958ല്‍ ആണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. പാര്‍ക്കിലെ സിംഹങ്ങളുടെ സംരക്ഷണം വനംവകുപ്പിന് ബാധ്യതയായി മാറിയതോടെ ചെലവ് ചുരുക്കലിന്റെ പേരില്‍ സിംഹങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ ആണ്‍ സിംഹങ്ങളെ വന്ധ്യംകരിക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമായെങ്കിലും ആണ്‍ സിംഹങ്ങളെ 2005 ല്‍ വന്ധ്യംകരിച്ചു. തുടര്‍ന്ന് അസുഖം ബാധിച്ചും മറ്റും സിംഹങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. അവസാനമുണ്ടാായിരുന്ന പെണ്‍സിംഹവും വിട പറഞ്ഞു. അധികൃതരുടെ അനാസ്ഥകാരണം നെയ്യാര്‍ഡാമിലെ വന്യജീവി കാഴ്ചകള്‍ അസ്തമിക്കുകയാണ്.

നെയ്യാര്‍ഡാമില്‍ സഞ്ചാരികള്‍ എത്തുന്നത് ഇവിടുത്തെ ചീങ്കണ്ണി, മാന്‍ പാര്‍ക്കുകള്‍, കോട്ടൂര്‍ ആന സഫാരി പാര്‍ക്ക് എന്നിവ കാണാനാണ്. ലയണ്‍ സഫാരി പാര്‍ക്ക് എന്നാണ് പേരെങ്കിലും ഇപ്പോള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി ചികിത്സിക്കാനുള്ള കേന്ദ്രമാക്കി മാറ്റാനാണ് വനം വകുപ്പിന്റെ ശ്രമമെന്നും ആക്ഷേപമുണ്ട്. സിംഹങ്ങളുടെ വന്ധ്യംകരണത്തിന് ശേഷം ഇപ്പോള്‍ മാനുകളേയും വേര്‍തിരിക്കുന്ന രീതി ചില ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.

പുള്ളിമാനുകളുടെ പുനരധിവാസ കേന്ദ്രം വ്‌ലാവെട്ടിയില്‍ ആരംഭിച്ചത് ഈ ജീവികളുടെ വംശനാശം തടയുന്നതിനും വനത്തിലെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ്. മാന്‍ പാര്‍ക്ക് സ്ഥാപിച്ച ശേഷം 2005ല്‍ വന്‍തുക മുടക്കി വന്ധ്യംകരണം നടത്തിയിരുന്നു. ഇതില്‍ പല മാനുകളും ചത്തുപോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെ വേര്‍തിരിച്ച് വന്ധീകരിക്കുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കുകയാണ്. മാന്‍പാര്‍ക്ക് ഇല്ലാതായാല്‍ ഇവിടെ പണിയെടുക്കുന്ന വനവാസികളുടെ തൊഴിലും നഷ്ടമാകും. വന്ധ്യംകരണം മൂലം ഇല്ലാതായ മരക്കുന്നം സിംഹസഫാരി പാര്‍ക്കിന്റെ അവസ്ഥയാണ് മാന്‍ പാര്‍ക്കിനും ഉണ്ടാകാന്‍ പോകുന്നതെന്ന് നാട്ടുകാരും മൃഗസ്‌നേഹികളും പറയുന്നു.

Tags: Eco TourismThiruvananthapuramTourismNeyyar DamTourism Pointwild life sanctuary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.