തിരുവനന്തപുരം: ഗണപതി ഭഗവാന്‍ മിത്താണെന്ന് സ്ഥാപിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണിച്ച വ്യഗ്രത കേരളത്തില്‍ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാന്‍ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് പി. കെ. കൃഷ്ണദാസ്.
സനാതന ധര്‍മ്മവിശ്വാസികളായ സംന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാന്‍ അവര്‍ പണ്ടു മുതലെ ശ്രമിച്ചിട്ടുണ്ട്. നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവര്‍ പ്രചരിപ്പിച്ചു. ഭാരതത്തിന്റെ ആര്‍ഷ പാരമ്പര്യം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സര്‍വാശ്ലേഷിയായ പ്രത്യയശാസ്ത്രമാണ്.
വസുധൈവ കുടുംബകമെന്നും വിശ്വംഭവത് ഏക നീഢം എന്നും ലോക സമസ്ത സുഖിനോ ഭവന്തുവെന്നും പ്രഖ്യാപിച്ച അദ്വൈത പാരമ്പര്യത്തില്‍ നിന്നാണ് ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ ചിന്തകള്‍ ഊതികാച്ചിയെടുത്തതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
അദ്വേഷ്ടാ സര്‍വ ഭൂതാനാം എന്ന ഗീതാവാക്യം തന്നെയാണ് ഒരു പീഡയുറുമ്പിനും വരാ എന്ന അനുകമ്പാ ദശകത്തില്‍ പറയുന്നത്. അഹം ബ്രഹ്മാസ്മിയെന്ന ഉപനിഷത് മഹാവാക്യത്തില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദു സംന്യാസിയ്‌ക്ക് മാത്രമേ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാ പ്രഖ്യാപനം നടത്താനാകു.
സ്വാമി വിവേകാനന്ദന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡോ: പല്‍പു ശ്രീനാരായണ ഗുരുവിനെ എസ്എന്‍ഡിപി സ്ഥാപനത്തിനായി സമീപിച്ചതെന്നതും ചരിത്രം. ശ്രീനാരായണ ഗുരുവിന്റെ പുരോഗമന ചിന്തകള്‍ തികച്ചും ഭാരതീയമായിരുന്നു അതിന് കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്നും അദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: