ന്യൂദല്‍ഹി: അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി20 ഉച്ചകോടിക്കെത്തുന്നതില്‍ അനിശ്ചിതത്വം. ന്യൂദല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ തനിക്ക് പകരകാരനായി പ്രധാനമന്ത്രി ലി ക്വിയാങിനെ നിയോഗിക്കാനാണ് സാധ്യത.
എന്നാല്‍ ഇന്ത്യന്‍, ചൈന വിദേശകാര്യ മന്ത്രാലയങ്ങളില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം തുടരുന്നത്.
അതേസയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉച്ചകോടിയുടെ ഭാഗമാകും. കഴിഞ്ഞ നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് ഷി ജിന്‍പിങ്ങും ബൈഡനും അവസാനമായി കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: