നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവത് രക്ഷാബന്ധന് ആഘോഷിച്ചു. സ്വയംസേവകര്‍ പരസ്പരം രാഖി ബന്ധിച്ചും തിലകം ചാര്‍ത്തിയുമാണ് സുദിനം ആഘോഷിച്ചത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ന് ഗുവാഹത്തിയിലെ ദിസ്പൂരിലെ എച്ച്സിഎമ്മിന്റെ വസതിയുടെ ഗാര്ഡന് പാര്‍ക്കില്‍ നടന്ന രക്ഷാ ബന്ധന് പരിപാടിയില്‍ പങ്കെടുത്തു. രക്ഷാബന്ധന് ദിനത്തില്‍ സഹോദര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ന്യൂദല്‍ഹിയിലെ ഒരു സ്കൂളില്‍ പെണ്‍കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടിയിരുന്നു.
ക്ലാസ് മുറിയില്‍ പ്രവേശിച്ച് പട്ടുനൂല്‍ കെട്ടി പ്രധാനമന്ത്രി മോദിയെ സ്കൂള്‍ കുട്ടികള്‍ പുഞ്ചിരിയോടെ സ്വീകരിച്ചു. മുഖ്യമന്ത്രി കന്യാ സുമംഗല യോജനയുടെ യുവ ഗുണഭോക്താക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ രക്ഷാബന്ധന് ആഘോഷിച്ചത്. എല്ലാ വര്‍ഷവും ഇന്ത്യയില്‍, സഹോദരങ്ങള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധം ആഘോഷിക്കുന്നതിനാണ് രക്ഷാബന്ധന് എന്ന ഉത്സവം ആചരിക്കുന്നത്.
സഹോദരിമാര്‍ തങ്ങളുടെ സഹോദരന്റെ കൈത്തണ്ടയില്‍ രാഖി കെട്ടിയാണ് രക്ഷബന്ധന്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷം, രക്ഷാബന്ധന് ഓഗസ്റ്റ് 30ന് രാത്രി മുതലാണ് ആഘോഷിച്ച് തുടങ്ങിയത്. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാ ബന്ധന് ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: