കൊല്‍ക്കത്ത: ഡ്യൂറന്് കപ്പ് ഫുട്ബോളില്‍ ഇന്ന് രണ്ടാം സെമി. വൈകീട്ട് നാലിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എഫ്സി ഗോവയും മോഹന്‍ ബഗാന് എസ്ജിയും തമ്മില്‍ ഏറ്റുമുട്ടും. ഷൂട്ടൗട്ടിലേക്ക് നീണ്ട ആദ്യ സെമിയില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചു.
ഗ്രൂപ്പ് ഡിയില്‍ നിന്നും ജേതാക്കളായതിനെ തുടര്‍ന്ന് നേരിട്ട് യോഗ്യത നേടിയാണ് എഫ് സി ഗോവ ക്വാര്‍ട്ടറിലെത്തിയത്. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ചെന്നൈയിന് എഫ്സിയെ 4-1ന് തകര്‍ത്താണ് ഗോവ സെമിയിലെത്തിയത്.
നാലാം ക്വാര്‍ട്ടറില്‍ മുംബൈ സിറ്റി എഫ്സിയെ 3-1ന് തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന് എസ്ജിയുടെ സെമി പ്രവേശം. നേരത്തെ ഗ്രൂപ്പ് എയില്‍ നിന്ന് ഈസ്റ്റ് ബംഗാളിന് പിന്നില്‍ മികച്ച രണ്ടാം സ്ഥാനക്കാരെന്ന ബഹുമതിയോടെയാണ് മോഹന്‍ ബഗാന് എസ്ജി നോക്കൗട്ടിലേക്കെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് തോല്‍പ്പിക്കുകയായിരുന്നു. റെഗുലര്‍ ടൈം മത്സരം 2-2ല്‍ അവസാനിച്ചു. അധികസമയത്തിലും മാറ്റമില്ലാതെ തുടര്‍ന്നതോടെ ഷൂട്ടൗട്ടിലൂടെ വിധിനിര്‍ണയിച്ചു. 132-ാം പതിപ്പിലെത്തിനില്‍ക്കുന്ന ഡ്യൂറന്റ് കപ്പില്‍ നീണ്ട 19 വര്‍ഷത്തെ ഇടവേളയ്്ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഫൈനലിലെത്തുന്നത്.
നിശ്ചിത സമയ മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാള്‍ എഫ്സി തിരിച്ചുവരവ് നടത്തിയത്. സ്പാനിഷ് പ്രതിരോധ താരം മൈക്കല്‍ സബാകോയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതി തുടങ്ങി കളിക്ക് 57 മിനിറ്റെത്തിയപ്പോള്‍ ഫാല്‍ഗുനി സിങ്ങിലൂടെ അവര്‍ ലീഡ് ഉയര്‍ത്തി. 77-ാം മിനിറ്റില്‍ സൊറൈശാം ദിനേശ് സിങ് നേടിയ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കി. മത്സരം റെഗുലര്‍ ടൈമും പിന്നിട്ട് ഇന്‍ജുറി ടൈമിലേക്ക് കടന്ന് ഏഴ് മിനിറ്റായപ്പോള്‍(90+7) നോര്‍ത്ത് ഈസ്റ്റിന്റെ വിജയപ്രതീക്ഷയ്്ക്ക് മേല്‍ നന്ദകുമാര്‍ ഗോളടിച്ചു. മത്സരം സമനിലയില്‍.
അധികസമയത്തിലേക്ക് നീണ്ട കളിയുടെ 96-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സബാകോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയേെതാടെ ടീം പത്ത് പേരായി ചുരുങ്ങി. പക്ഷെ ഇരുകൂട്ടരുടെയും വലകള്‍ ചലിച്ചില്ല. ഒടുവില്‍ ഷൂട്ടൗട്ട് ഫലം നിശ്ചയിച്ചു. നോര്‍ത്ത് ഈസ്റ്റിനെ മറികടന്ന് ഈസ്റ്റ് ബംഗാള്‍ ഫൈനല്‍ ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: