കോട്ടയം: ലൈവ്സാന്സ്ക്രിറ്റിന്റെ സാന്‍സ്ക്രിറ്റ് ഇമേജ് എഡിറ്റര്‍ ആന്‍ഡ് പോസ്റ്റര്‍ മേക്കിങ് ആപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പുറത്തിറക്കി.
സംസ്കൃത ലോകത്തില്‍ നൂതനങ്ങളായ ആശയങ്ങളുമായി പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന സാന്‍സ്ക്രിറ്റ് ഇമേജ് എഡിറ്റര്‍ ആന്‍ഡ് പോസ്റ്റര്‍ മേക്കിങ് ആപ്പ് ആധുനിക സാങ്കേതികവിദ്യകള്‍ സംസ്കൃതഭാഷയോട് ചേര്‍ത്തുവെക്കുന്നതിന്റെ ഉദാത്ത മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്കൃതദിനത്തില്‍ കോട്ടയം അയര്‍ക്കുന്നം ശ്രീലക്ഷ്മി റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ലൈവ് സാന്‍സ്ക്രിറ്റ് ക്രിയേറ്റീവ് ഹെഡ് സി.ബി.വിനായക്, ഐ.ടി. കോര്‍ഡിനേറ്റര്‍ പി.പി.രാജേഷ്, സെക്രട്ടറി ആര്. നന്ദകിഷോര്‍, അമൃത വിശ്വവിദ്യാപീഠം അസി. പ്രൊഫ. ഡോ.വി.പി.ഹരികൃഷ്ണന്, ആപ്പ് ഡെവലപ്പ്മെന്റ് ടീം ബൈനറി ടെക്നോളജീസ് ലീഡ് ഡെവലപ്പര്‍ അഖില്‍ ശേഖരന്, ബൈനറി ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡിക്സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
സംസ്കൃതം, ഹിന്ദി, മറാത്തി തുടങ്ങിയ ദേവനാഗരീ ലിപി ഉപയോഗിക്കുന്ന ഭാഷകളിലൂടെ കൈകാര്യം ചെയ്യാവുന്ന ഒരു ആപ്ലിക്കേഷന്‍ നിലവിലുണ്ടായിരുന്നില്ല. ഇതിന് പരിഹാരമായാണ് ടീം സാന്‍സ്ക്രിറ്റ് സാന്‍സ്ക്രിറ്റ്-ഹിന്ദി പോസ്റ്റര്‍ മേക്കര്‍ അവതരിപ്പിക്കുന്നത്. ദേവനാഗരി ലിപി യിലുള്ള ഏത് ഭാഷയ്ക്കും അനുകൂലമായ രീതിയില്‍ രൂപകല്പന ചെയ്ത ആപ്ലിക്കേഷന്‍ ലോകത്തിലെ തന്നെ ആദ്യ ദേവനാഗരി ഇമേജ് ടെക്സ്റ്റ് എഡിറ്റര്‍ ആണ്.
കൊച്ചി ആസ്ഥാനമായ ബൈനറി ടെക്നോളജീസ് ആണ് ആപ്പ് ഡെവലപര്‍. പോസ്റ്ററുകള്‍, ട്രോളുകള്‍, ഗ്രീറ്റിംഗ്സ്, വര്‍ക്ക്ഷീറ്റുകള്‍ എന്നിവ തയ്യാറാക്കുന്നതിനും
ഒരു സമ്പൂര്‍ണ ഇമേജ് എഡിറ്ററായും ഈ ആപ്പ് ഉപയോഗിക്കാം. ഫോട്ടോഷോപ്പിന് തുല്യമായ ഫീച്ചറുകള്‍ വളരെ ലളിതമായി ഈ ആപ്ലിക്കേഷനിലൂടെ ഉപയോഗിക്കാം. ഡിസൈന്‍ ചെയ്യുന്ന പോസ്റ്ററുകള്‍ അനായാസം വിവിധ സമൂഹമാധ്യമങ്ങളിലേക്ക് ഷെയര്‍ ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: