ന്യൂദല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തിരുവോണനാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓണക്കോടി സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നൂ കൂടിക്കാഴ്ച. കേരളത്തില്‍ നിന്നുള്ള ചില നാടന്‍ ഭക്ഷ്യവിഭവങ്ങളും അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കോട്ടയം മാന്നാനത്ത് ആനന്ദബോസിന്റെ അയല്‍വാസിയായിരുന്ന അന്നമ്മയുടെ, ആന്‍സ് ബേക്കറിയില്‍ പ്രത്യേകം തയ്യാറാക്കിയ വറുത്തുപ്പേരി, ശര്‍ക്കരവരട്ടി, ചക്കവറുത്തത്, അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട, കശുവണ്ടി പലഹാരങ്ങള്‍ തുടങ്ങിയ തനി നാടന്‍ വിഭവങ്ങളാണ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: