Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജയറാം രമേഷിന് മറുപടി: മുണ്ട് എന്റെ സംസ്‌കാരം; നുണകള്‍ കോണ്‍ഗ്രസിന് രാഷ്‌ട്രീയ ഓക്‌സിജന്‍-രാജീവ് ചന്ദ്രശേഖര്‍

Janmabhumi Online by Janmabhumi Online
Aug 28, 2023, 09:31 pm IST
in News, India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയന്ത്രിക്കേണ്ട ബാധ്യതയുണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ അപഹസിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ കേന്ദ്രീകൃത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നുണ പറയാനും നുണ പ്രചരിപ്പിക്കാനുമുള്ള കഴിവ് അവരുടെ നിലനില്‍പ്പിനുള്ള രാഷ്‌ട്രീയ ഓക്‌സിജനാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജനതയോട് കള്ളം പറയുന്നതിലും കള്ളം മാത്രം പ്രചരിപ്പിക്കുന്നതിലും രാഹുല്‍ കോണ്‍ഗ്രസിന് സുദീര്‍ഘമായ ഒരു ചരിത്രം തന്നെയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വാക്സിനുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നത് മുതല്‍ കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധി, ചൈന ഗാല്‍വാന്‍ പിടിച്ചടക്കിയെന്നതടക്കം നിരവധി നുണകളാണ് കോണ്‍ഗ്രസ്സ് പടച്ചുവിട്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലായാലും തുടര്‍ന്നും നുണകളില്ലാതെ കോണ്‍ഗ്രസിന് രാഷ്‌ട്രീയമില്ലെന്നത് സങ്കടകരമാണെങ്കിലും അതാണ് സത്യം. ഇത് തങ്ങളുടെ വടക്കന്‍ മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളുമായുള്ള സഹവാസത്തിലൂടെ കോണ്‍ഗ്രസ് പഠിച്ച ഒരു തന്ത്രമാകാം.
വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയ്‌ക്കും വിശ്വാസ്യതയ്‌ക്കും ഭീഷണിയാണ്. ചിലരെങ്കിലും തെറ്റായ വിവരങ്ങള്‍ രാജ്യത്തിനെതിരായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. അവരില്‍ ചിലര്‍ക്ക് കോണ്‍ഗ്രസുമായി ധാരണാപത്രം ഉണ്ട്, ചിലര്‍ കോണ്‍ഗ്രസിന്റെ സുഹൃത്തുക്കള്‍ തന്നെയാണ്.
സംരംഭകനില്‍ നിന്ന് മന്ത്രിയായ മുണ്ടുടുത്ത ഒരാള്‍ തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് പറയുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ പരാമര്‍ശത്തിനാണ് രാജീവ് ചന്ദ്രശേഖര്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ മറുപടി നല്കിയത്. എന്റെ മുണ്ടിനെ സംബന്ധിച്ചിടത്തോളം, അത് എന്റെ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎയുടെ ബ്രാന്‍ഡിങ് മാനേജരായ ജയറാം രമേഷിന് ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് തന്റെ കുറിപ്പ് രാജീവ് ചന്ദ്രശേഖര്‍ അവസാനിപ്പിച്ചത്.

Tags: congressRajeev ChandrasekharJayaram Ramesh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

Kerala

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

Kerala

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല, ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ നല്‍കണം: വിവരാവകാശ കമ്മിഷന്‍

മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറിയെത്തുന്നു, പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാം

????????????????????????????????????

ചെത്ത് കള്ളും കലാരൂപങ്ങളും ആസ്വദിക്കാം, കുട്ടനാടിന്റെ മനോഹാരിത ഒറ്റ ബോട്ട് യാത്രയില്‍, കുട്ടനാട് സഫാരിക്ക് പദ്ധതി

വിവാഹമടക്കമുളള ആഘോഷങ്ങളില്‍ ശ്രദ്ധ വേണം, കോട്ടയത്ത് ഹെപ്പറ്റൈറ്റിസ് എ രോഗം വ്യാപിക്കുന്നു

ഇടുക്കിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി, വിലക്ക് ബാധകമല്ലാത്ത വിഭാഗങ്ങള്‍ ഇവയാണ്

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

എസ്.ബി.ഐ കാര്‍ഡ് വേറെ കമ്പനിയെന്ന് എസ്.ബി.ഐ, ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്‌ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ല

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 12 പരാതികളില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി,ജീവനക്കാര്‍ പണിമുടക്കില്ലെന്ന് മന്ത്രി ഗണേഷ്, ബസ് ഓടിച്ചാല്‍ കാണാമെന്ന് വെല്ലുവിളിച്ച് ടിപി രാമകൃഷ്ണന്‍

സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത, വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies