തിരുവനന്തപുരം: തിരുവേണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നാടും നഗരവും. ഉത്രാട ദിനത്തില്‍ സംസ്ഥാനത്തെ വിപണികളില്‍ വന്‍ തിരക്കാണ്.തുണിക്കടകളിലും ഗൃഹോപകരണ വില്പന കേന്ദ്രങ്ങളിലും വമ്പന്‍ കച്ചവടമാണ്. തിരുവോണ സദ്യയ്ക്കുളള സാധനങ്ങള്‍ വാങ്ങാന്‍ പച്ചക്കറി, പലവ്യഞ്ജന ചന്തകളിലും അഭൂതപൂര്‍വമാണ് തിരക്കാണ് അനുഭവപ്പെട്ടത്.
പൂക്കളം കെങ്കേമമാക്കാന്‍ പൂക്കടകളിലും തിക്കും തിരക്കും തന്നെ. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും അടുത്തിടെ വന്‍ തോതില്‍ ഉയര്‍ന്ന വില അല്പം കുറഞ്ഞത് ജനത്തിന് ആശ്വാസമായി.
ഒണവിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളില്‍നിന്നും വഴിവണിഭക്കാരും സംസ്ഥാനത്തെ വിവിധ വിപണന കേന്ദ്രങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സംസ്ഥനത്ത് ഇത്തവണ ഒണം വിപണി ലക്ഷ്യമിട്ട് പൂക്കളുടെ കൃഷി വ്യപകമയിരുന്നു. എന്നല്‍ തമിഴ്നട് വിപണിയില്‍ നിന്നും പൂക്കള്‍ എത്തിയലെ വിപണിയില്‍ ലഭ്യത വര്‍ധിക്കൂ. തിരക്ക് കണക്കിലെടുത്ത് വിവിധ മേഖലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. അന്തര്‍സംസ്ഥന ബസ്, ട്രെയിന്‍ സര്‍വീസുകളില്‍ വലിയ തിരക്കാണ്.
ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങലില്‍ നിന്നുള്ള നിരവധി മലയളികള്‍ക്ക് നാട്ടിലെത്താന്‍ അധിക തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍ സ്ഥിതി മുതലാക്കി വന്‍ നിരക്കണ് ടിക്കറ്റുകള്‍ക്ക് ഈടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: