ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. 88.17 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയത്.
ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ ജെന, മനു എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍ നേടി. ട്രാക്കിലും അമേരിക്കന്‍ ആധിപത്യം. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ നേട്ടം കൊയ്തതിന് പിന്നാലെ പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയിലും അമേരിക്ക തന്നെ സ്വര്‍ണം നേടി. 2007ന് ശേഷം ആദ്യമായാണ് അമേരിക്ക ഈ നേട്ടം ആവര്‍ത്തിക്കുന്നത്. നേരത്തെ 100 മീറ്ററില്‍ വ്യക്തിഗത ഇനത്തില്‍ രണ്ടിലും(പുരുഷ,വനിത) അമേരിക്കയാണ് സ്വര്‍ണം നേടിയത്. ഷക്കാരി റിച്ചാര്ഡ്സണ് ആണ് അമേരിക്കയ്ക്ക് വേണ്ടി വനിതാ 4-100 മീറ്റര്‍ റിലേയില്‍ സുവര്‍ണ നേട്ടത്തിനായി ഫിനിഷിങ് ലാപ് പൂര്‍ത്തിയാക്കിയത്.
മെഡല്‍ പട്ടികയിലേക്ക് വരികയാണെങ്കില്‍ അമേരിക്ക തൊട്ടടുത്ത എതിരാളിയെക്കാള്‍ ഇരട്ടിയിലേറെ മുന്നിലാണ്. അവസാനദിനം ഫൈനലുകളും പലതും തീരാനിരിക്കെ അമേരിക്ക 11 സ്വര്‍ണവും എട്ട് വീതം വെള്ളിയും വെങ്കലവും നേടിക്കൊണ്ട് മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: