പാരിസ്: ഫ്രഞ്ച് ലിഗ് വണില്‍ സീസണിലെ ആദ്യജയം സ്വന്തമാക്കി പാരിസ് സെന്റ് ജെര്മെയ്ന്(പിഎസ്ജി). സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബപ്പെയുടെ ഇരട്ടഗോളില്‍ കരുത്തരായ ലെന്സിനെയാണ് പിഎസ്ജി ഇന്നലെ തോല്‍പ്പിച്ചത്.
ലെന്‍സിനെതിരെ 3-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മത്സരത്തില്‍ പിഎസ്ജിയുടെ പുത്തന്‍ ഉണര്‍വിന്റെ ലക്ഷണം വിളിച്ചറിയിക്കുന്ന മത്സരമായി. ആദ്യപകുതിയില്‍ ലെന്‍സ് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. പലകുറി പിഎസ്ജി ഗോള്‍ മുഖത്തേക്ക് വലത് പാര്‍ശ്വത്തിലൂടെ ഇരച്ചുകയറി. ഒരു ശ്രമവും ഫലവത്തായില്ല. പിഎസ്ജി സ്ട്രൈക്കര്‍ മാര്‍കോ അസെന്‍സിയോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ ഫിനിഷിങ്ങിലൂടെ ആദ്യപകുതി പിരിയും മുമ്പേ(44-ാം മിനിറ്റ്) പിഎസ്ജി മുന്നിലെത്തി. പിന്നെ ലെന്‍സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. പക്ഷെ പിഎസ്ജി മുന്നേറ്റം രണ്ടാംപകുതിയിലും തുടര്‍ന്നു.
52-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ ഗോളടിച്ചു. പിഎസ്ജി ലീഡ് ഇരട്ടിയായി. ജയം ഉറപ്പിച്ചുനില്‍ക്കെ 90 മിനിറ്റ് പിന്നിട്ട അവസരത്തില്‍ എംബപ്പെയിലൂടെ ടീം വീണ്ടും സ്കോര്‍ ചെയ്തു(3-0). ഒടുവില്‍ ഫൈനല്‍ വിസിലിന് മുമ്പ് മോര്ഗന് ഗ്വയിലവോഗുയി നേടിയ ഗോളില്‍ ലെന്‍സ് ആശ്വസിച്ചു.
പുതിയ സീസണില്‍ സ്പാനിഷ് പരിശീലകന് ലൂയിസ് എണ്റിക്വെയ്ക്ക് കീഴിലാണ് പിഎസ്ജി ഇറങ്ങുന്നത്. ലിഗ് വണിലെ ആദ്യ രണ്ട് കളിയിലും ടീം സമനിലയില്‍ കുരുങ്ങിയിരുന്നു. തുടര്‍ച്ചയായി 11 സീസണുകളില്‍ ടൈറ്റില്‍ നേടിയ ടീം ഇക്കുറി മൂന്നാം മത്സരത്തിലാണ് ആദ്യജയം നേടിയിരിക്കുന്നത്. സീസണില്‍ പിഎസ്ജിയുടെ ആദ്യ ഹോം മാച്ച് കുടായിയരുന്നു ഇന്നലത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: