ടെക്സാസ്: അല്‍ ക്വയ്ദ നേതാവായിരുന്ന ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച യുഎസ് മുന്‍ നാവിക സേനാംഗം റോബര്‍ട്ട് ജെ ഒ’നീല്‍ അറസ്റ്റിലായി. അമേരിക്കയിലെ ടെക്സസിലാണ് ഇദ്ദേഹം അറസ്റ്റിലായത്. പൊതുസ്ഥലത്ത് മദ്യപിച്ച് അക്രമം നടത്തിയതിനനാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.
അറസ്റ്റിനെ തുടര്‍ന്ന് 3500 ഡോളറിന്റെ ജാമ്യത്തില്‍ റോബര്‍ട്ട് ഒ’നീലിനെ വിട്ടയച്ചെന്നാണ് വാര്‍ത്ത. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
2011 മേയ് മാസത്തില്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വച്ചാണ് ലാദനെ ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ എന്ന കമാന്‍ഡോ ഓപ്പറേഷനിലൂടെ അമേരിക്ക വധിച്ചത്.താനാണ് ലാദനെ വെടിവെച്ചതെന്ന് സംഘത്തിലംഗമായിരുന്ന റോബര്‍ട്ട് ജെ ഒ’നീല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ലാദനെ വധിച്ചത് താനാണെന്ന ഒ’നീലിന്റെ അവകാശവാദം അമേരിക്ക പരസ്യമായി അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: