ആലപ്പുഴ: ഓണക്കാലത്തും കയര്‍മേഖലയില്‍ കടുത്ത പ്രതിസന്ധി. പൊതുമേഖലാ സ്ഥാപനങ്ങളായ കയര്‍ കോര്‍പ്പറേഷനും, കയര്‍ഫെഡും നോക്കുകുത്തിയായി മാറി. പു
തുതായി ഓര്‍ഡറുകളൊന്നുമില്ലാത്തതിനാല്‍ തൊഴിലാളികളും, ചെറുകിട ഉത്പാദകരും ഏറെ ബുദ്ധിമുട്ട് നേരിടുന്നു. പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖലയെ സര്‍ക്കാര്‍ കൈവിട്ട നിലയിലാണെന്നാണ് ആക്ഷേപം.
കയര്‍ മേഖലയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ നിലവില്‍ സജീവമായി 12000 ചെറുകിട കയര്‍ ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷവും പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡറില്ലാത്തതിനാല്‍ കയര്‍സംഘങ്ങള്‍ വഴിയുള്ള പിരിമേഖലയും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. നേരത്തേ കയര്‍ കോര്‍പ്പറേഷനാണ് ചെറുകിട സംഘങ്ങള്‍ വഴി ഉത്പാദകര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന തുകയനു
സരിച്ചായിരുന്നു ഓര്‍ഡര്‍. എന്നാല്‍ നാളുകളായി ഓര്‍ഡര്‍ നല്‍കുന്നില്ല.
കയര്‍ കോര്പ്പറേഷന് വഴി ഓര്‍ഡര്‍ ലഭിക്കാത്ത ഘട്ടത്തില്‍ സ്വകാര്യ ഇടപാടുകാര്‍ നല്കുന്ന ഓര്‍ഡറിലായിരുന്നു ചെറുകിടക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. മാസങ്ങളായി ഇവരും ഓര്‍ഡര്‍ നല്‍കാത്ത സ്ഥിതിയാണ്. ഓണക്കാലത്ത് കൂലിയും ബോണസുമടക്കം നല്കാന് ബ്ലേഡ് പലിശയ്ക്ക് പണം വാങ്ങേണ്ടി വന്നതായി ചെറുകിട ഉത്പാദകര്‍ പറയുന്നു. സംഘങ്ങള്‍വഴി സംഭരിച്ച ഉത്പന്നങ്ങളില്‍ ഇനിയും വലിയ തുക ഉത്പാദകര്‍ക്കു ലഭിക്കാനുണ്ട്. 30 കോടിയോളം കയര്‍ കോര്പ്പറേഷന് നല്‍കാനുണ്ടെന്നാണ് വിവരം. ഇതിനു പുറമേ നേരത്തേ ഉത്പാദിപ്പിച്ച ഉത്പന്നങ്ങളും ഏറ്റെടുക്കാതെ കെട്ടിക്കിടക്കുകയാണ്.
കയര്‍ഫെഡില്‍ നിന്ന് കയര്‍വില കിട്ടാത്തതിനാല്‍ കയര്‍സംഘങ്ങളും, അവിടുത്തെ തൊഴിലാളികളും ജീവനക്കാരുമാണ് വഴിയാധാരമായത്. ആറുമാസത്തോളമായി സംഘങ്ങള്‍ക്കു വിലകിട്ടിയിട്ട്. അഞ്ചുമുതല്‍ 25 ലക്ഷംവരെയാണ് വിവിധ സംഘങ്ങള്‍ക്കു കിട്ടാനുള്ളത്. കയര്‍ മന്ത്രി നേരത്തേ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരം സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. നേരത്തേ സ്വകാര്യ മേഖലയില്‍ വന്‍തോതില്‍ ഉത്പാദനം നടക്കുന്നുണ്ടായിരുന്നു. സ്വകാര്യ ഉത്പാദകര്‍ ചകിരി തൊഴിലാളികളുടെ വീടുകളില്‍ എത്തിച്ചുകൊടുത്താണ് പ്രധാനമായും കയര്‍ പിരിപ്പിച്ചിരുന്നത്. എന്നാല്‍, ഉത്പാദനച്ചെലവിന് ആനുപാതികമായി വിലകിട്ടാത്തതിനാല്‍ സ്വകാര്യ ഉത്പാദകരെല്ലാം കയര്‍പിരി നിര്‍ത്തിയിരിക്കുകയാണ്.
കയര്‍സംഘങ്ങള്‍ക്ക് വാര്‍ഷിക വിറ്റുവരവുവിഹിതം പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്ന് കയര്‍മന്ത്രി സംഘങ്ങളുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കയര്‍ത്തൊഴിലാളികളെ സഹായിക്കേണ്ട കയര്‍ഫെഡാകട്ടെ മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പടെ തുടങ്ങി മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: