ന്യൂദല്‍ഹി: ജി 20 ഉച്ചകോടിക്കായി ഇന്ത്യ പൂര്‍ണസജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 രാജ്യങ്ങളുടെ തലവന്മാരും വിവിധ സംഘടനാ പ്രതിനിധികളും ഉച്ചകോടിക്കായി ദല്‍ഹിയിലെത്തും. ജി 20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും ഇത്. ഇന്ത്യ അധ്യക്ഷ പദവിയിലിരിക്കുമ്പോള്‍ ജി 20യെ കൂടുതല്‍ സര്വ്വാശ്ലേഷിയാക്കി മാറ്റി. ഇന്ത്യയുടെ ക്ഷണപ്രകാരം ആഫ്രിക്കന്‍ യൂണിയനും ജി 20യില്‍ അംഗമായി. ആഫ്രിക്കയിലെ ജനങ്ങളുടെ ശബ്ദം ലോകത്തിലെ ഈ സുപ്രധാന വേദിയില്‍ എത്തി.
ദല്‍ഹിയില്‍ നിന്ന് മാറി രാജ്യത്തിന്റെ 60 നഗരങ്ങളിലായി ജി 20മായി ബന്ധപ്പെട്ട് ഇരുനൂറോളം യോഗങ്ങള്‍ നടത്തി. രാജ്യത്തിന്റെ വൈവിധ്യവും നമ്മുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യവും ഇവിടങ്ങളില്‍ എത്തിയ പ്രതിനിധികളില്‍ വളരെയധികം മതിപ്പുളവാക്കി. ഇന്ത്യയില്‍ ഇത്രയധികം സാധ്യതകളുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞു.
ജി 20യുടെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനം ജനകീയ പ്രസിഡന്‍സിയാണ്, അതില്‍ പൊതുജനപങ്കാളിത്തം മുന്‍പന്തിയിലാണ്. വിവിധ മേഖലകളില്‍പെട്ടവര്‍ ജി 20യുടെ പതിനൊന്ന് എന്‍ഗേജ്മെന്റ് ഗ്രൂപ്പുകളില്‍ പ്രധാന പങ്ക് വഹിച്ചു. രാജ്യത്തെ ഒന്നര കോടിയിലധികം പേരാണ് ജി 20യുടെ ഭാഗമായി നടന്ന പരിപാടികളുമായി ബന്ധപ്പെട്ടിരിക്കുന്നത്.
പൊതുപങ്കാളിത്തത്തിനായി നടത്തിയ പരിപാടികളില്‍ രണ്ട് ലോകറിക്കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടു. വാരാണസിയില്‍ നടന്ന ജി 20 ക്വിസില്‍ 800 സ്കൂളുകളില്‍ നിന്നുള്ള ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് പുതിയ ലോകറിക്കാര്‍ഡായി. സൂറത്തില്‍ നടന്ന സാരി വാക്കത്തോണില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 15,000 വനിതകള്‍ പങ്കെടുത്തു. ഈ പരിപാടി സൂറത്തിലെ ടെക്സ്റ്റൈല്‍ വ്യവസായത്തിന് വന്‍ ഉത്തേജനമായി. ശ്രീനഗറില്‍ നടന്ന ജി 20 യോഗത്തിനുശേഷം കശ്മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. നമുക്ക് ഒരുമിച്ച് ജി 20 സമ്മേളനം വിജയിപ്പിക്കാം. രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ വിജയികളായവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ച് 11 സ്വര്‍ണമടക്കം 26 മെഡലുകള്‍ നേടി. 1959 മുതല്‍ നടന്ന എല്ലാ യൂണിവേഴ്സിറ്റി ഗെയിംസുകളിലും നേടിയ എല്ലാ മെഡലുകളും ചേര്‍ത്താലും ഈ സംഖ്യ പതിനെട്ടിലെ എത്തൂ. ലോകയൂണിവേഴ്സിറ്റി ഗെയിംസില്‍ മെഡല്‍ നേടിയ പ്രഗതി, അംലാന്‍, പ്രിയങ്ക, അഭിധന്യ എന്നിവര്‍ പ്രധാനമന്ത്രിയുമായി അനുഭവങ്ങള്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: