കുന്നംകുളം: ലോട്ടറി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മൂന്നു മക്കളും ഭാര്യയുമുള്ള കുടുംബം സുധന്‍ നോക്കിവന്നിരുന്നത്. സുധന്റെ ഭാര്യ വീട്ടുജോലികള്‍ക്കു പോയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അതിനിടയില്‍ അസുഖം പിടിപെട്ടു നടക്കാന്‍ ബുദ്ധിമുട്ടായതോടെ തീര്‍ത്തും നിസ്സഹായനായി കഴിയുകയായിരുന്നു ഇദ്ദേഹം. ഇതോടെയാണ് പോര്‍കുളം സേവാഭാരതിയുടെ സ്വാവലംബന്‍ പദ്ധതിപ്രകാരം സമാനമനസ്‌കരുടെ സഹായത്തോടെ വില്‍പനക്കുള്ള സാധനങ്ങള്‍ സഹിതം പെട്ടിക്കട ഓണസമ്മാനമായി സുധന്റെ കുടുംബത്തിന് തുറന്ന് നല്‍കിയത്. പോര്‍ക്കുളം സര്‍വീസ് സഹ. ബാങ്ക് പ്രസിഡന്റ് കെ.കെ. മോഹന്റോയ് പെട്ടിക്കട ഉദ്ഘാടനം ചെയ്തു. ഡോ. സഞ്ജീവ് ആദ്യ വില്‍പന നടത്തി. നേരത്തെ കപ്പൂര്‍ ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ മേല്‍ശാന്തി വിനീന്ദ്രന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പൂജകളോടെ പെട്ടിക്കടയുടെ താക്കോല്‍ സുധന് കൈമാറി. പോര്‍ക്കുളം സേവാഭാരതി ഭാരവാഹികളും പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
സുധന് സേവാഭാരതി സമ്മാനിച്ച പെട്ടിക്കടയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: