തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 2,10,000 സൗജന്യ ഓണകിറ്റുകള്‍ വിതരണം ചെയ്‌തെന്ന് സര്‍ക്കാര്‍ അറിയിച്ചു.സൗജന്യ ഓണക്കിറ്റ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും ഞായറാഴ്ച ഉച്ചയോടെ എത്തിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും വിതരണം ചെയ്ത കിറ്റുകള്‍ക്ക് പുറമെയാണിതെന്നും മന്ത്രി പറഞ്ഞു. ഉത്രാട തലേന്ന് പോലും അര്‍ഹരായവര്‍ക്ക് കിറ്റ് ലഭിക്കാത്ത സാഹചര്യമാണെന്ന ആരോപണത്തിനിടയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
മഞ്ഞ കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ഉറപ്പുവരുത്താന്‍ തിങ്കളാഴ്ച റേഷന്‍കടകള്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങള്‍ക്കുളള സൗജന്യ ഓണക്കിറ്റ് വിതരണം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൂര്‍ത്തിയാക്കി.
മറ്റുള്ള ജില്ലകളിലും കിറ്റു വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളില്‍ കിറ്റുകള്‍ വിതരണം ചെയ്തു.നാളെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: