ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപിക ക്ലാസിലെ സഹപാഠിയെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ സ്കൂള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി. കുബപുര് ഗ്രാമത്തിലെ സ്വകാര്യ പ്രൈമറി സ്കൂളായ നേഹ പബ്ലിക് സ്കൂള്‍ ആണ് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സ്കൂള്‍ അടച്ചിടുക. വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ സമീപത്തെ സ്കൂളില്‍ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.
ഏഴുവയസുകാരനെയാണ് അധ്യാപികയായ ത്രിപ്ത ത്യാഗി സഹപാഠികളെക്കൊണ്ട് മര്‍ദ്ദിച്ചത്. എന്നാല്‍ സ്കൂളിലെ കുട്ടികളെ നിയന്ത്രിക്കുക എന്നത് പ്രധാനമാണെന്ന് ത്രിപ്ത ത്യാഗി പറഞ്ഞു. താന്‍ അംഗ പരിമിതയായതിനാല്‍ പരിമിതികളുണ്ടെന്നും അവര്‍ പറഞ്ഞു.
കുട്ടിയ സഹപാഠിയെ കൊണ്ട് തല്ലിക്കുന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് കുറ്റക്കാരിയായ ത്രിപ്ത ത്യാഗക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: