കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ മത്സരത്തില്‍ എച്ച്എസ് പ്രണോയ്ക്ക് പരാജയം. തായ്ലന്‍ഡിന്റെ
കുന്‍ലാവുട്ട് വിടിസമിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 21-18, 13-21, 14-21.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രാണോയ് തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് ഇന്ത്യന്‍ താരം നേടി.
നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ വിക്ടര്‍ ആക്സെല്സനെ പരാജയപ്പെടുത്തിയാണ് പ്രാണോയ് സെമിയിലെത്തിയത്.
അതേസമയം, ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചാണ് 22കാരനായ കുന്‍ലാവുട്ട് വിടിസമിം സെമിയില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: