തിരുവനന്തപുരം: മറുനാടന്‍ മലയാളിയുടെ സ്ഥാപക എഡിറ്ററായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് പിണറായി സര്‍ക്കാരിന്റെ മാധ്യമ വേട്ടയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ സ്ഥാപകനും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സത്യം റിപ്പോര്‍ട്ട ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് നേരെ പിണറായി വിജയന്‍ സര്‍ക്കാര്‍ പൊതുവില്‍ നടത്തി വരുന്ന മാധ്യമ വേട്ടയുടെയും പ്രതികാര നടപടികളുടെയും തുടര്‍ച്ചയാണ്.
മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിയുടെ സ്ഥാപകനും എഡിറ്ററുമായ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സത്യം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് നേരെ പിണറായി വിജയൻ @pinarayivijayan സർക്കാർ പൊതുവിൽ നടത്തി വരുന്ന മാദ്ധ്യമ വേട്ടയുടെയും പ്രതികാര നടപടികളുടെയും തുടർച്ചയാണ്.
ഷാജൻ സ്കറിയ…— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 26, 2023
ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യത്തിലായിരുന്നതിനാല്‍ത്തന്നെ ഇപ്പോഴത്തെ അറസ്റ്റ് നടപടി തികച്ചും അന്യായമാണ്. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എക്കാലവും കേരളത്തിലെ എല്‍ഡിഎഫ് നയത്തിന്റെ ഭാഗമായിരുന്നു. എന്നാലിപ്പോള്‍ അത് സര്‍വ്വ സീമകളും ലംഘിച്ചിരിക്കുന്നുവെന്നും അദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: