വയനാട് : മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെ തിരിച്ചറിഞ്ഞു. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.
ആറാം നമ്പര്‍ ഭാഗത്തെ തോട്ടം തൊഴിലാളികളായ കാര്‍ത്യായനി,ശോഭന, റാണി, ചിന്നമ്മ,ശാന്തി,ലീല, റാബിയ, ഷാജ, ചിത്ര എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ മണികണ്ഠന്, ജയന്തി, ഉമാദേവി, ലത മോഹനസുന്ദരി എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുളളത്.പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.മക്കിമല എല്‍ പി സ്കൂളില്‍ ശനിയാഴ്്ച ഉച്ചയ്ക്ക് 12 മണിക്ക് പൊതുദര്‍ശനം ഉണ്ടാകും.ഡി ടി സി സി കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചത്.
ഇറക്കത്തില്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തി. മന്ത്രി ശശീന്ദ്രന് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുളള ആശുപത്രിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: