കൊച്ചി : താനൂര്‍ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ കേസ് ഡയറിയും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്കി. ഇതിനൊപ്പം അന്വേഷണ പുരോഗതി വിശദീകരിക്കുന്ന റിപ്പോര്‍ട്ടും സെപ്തംബര്‍ ഏഴിന് മുമ്പ് ഹാജരാക്കണമെന്ന്് മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയോട് ആവശ്യപ്പെട്ടു.
െ്രെകം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും താമിര്‍ ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നിര്‍ദ്ദേശം.
ഈ മാസം രണ്ടിന് െ്രെകം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും കൊലപാതകം സംബന്ധിച്ച വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പൊലീസുകാരെ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഹാരിസ് ജിഫ്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു. താമിര്‍ ജിഫ്രിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ പൊലീസുകാരെ മലപ്പുറം െ്രെകം ബ്രാഞ്ച് സംരക്ഷിക്കുകയാണെന്നും കേസിലെ സുപ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും വാദിച്ചു.
നേരത്തേ താമിര്‍ ജിഫ്രിക്കൊപ്പം ലഹരിക്കേസില്‍ പിടിയിലായ മന്‍സൂറിനെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് 20 ഓളം പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചു എന്ന് മന്‍സൂറിന്റെ പിതാവ് അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താമിര്‍ ജിഫ്രിയെ ഡാന്‍സാഫ് സംഘം മര്‍ദ്ദിച്ചെന്ന് െ്രെകം ബ്രാഞ്ചിന് മൊഴി നല്‍കിയതിനായിരുന്നു മര്‍ദ്ദനം. മൊഴി മാറ്റാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും മാപ്പ് എഴുതി നല്കാന് ആവശ്യപ്പെട്ടെന്നും മന്‍സൂറിനെ ലഹരിക്കേസില്‍ കുടുക്കിയതാണെന്നും പിതാവ് പറഞ്ഞു.
തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് പരിധിയിലെ ചേളാരിയില്‍ നിന്നും താമിര്‍ ജിഫ്രി ഉള്‍പ്പെടെ 12 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത താനൂരില്‍ ഡാന്‍സാഫ് താമസിക്കുന്ന മുറിയിലെത്തിച്ച ്ക്രൂരമായി മര്ദിക്കുകയായിരുന്നുനെന്നാണ് ആരോപണം. മര്‍ദ്ദനത്തിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ക്വാട്ടേഴ്സില്‍ വന്നിരുന്നുവെന്നും പറയുന്നുണ്ട്. മര്‍ദ്ദനത്തിനിടെ പലതവണ താമിറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: