ന്യൂദല്‍ഹി: ഈ വിജയം നമ്മള് പ്രതീക്ഷിച്ചിരുന്നതാണ്, ലഭിക്കാന്‍ വൈകിയെന്നു മാത്രം. ഒരു സ്വപ്നത്തിനു മേലിലുള്ള നാലു വര്‍ഷത്തെ പ്രയത്നമാണ് ഇന്നത്തെ വിജയമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് കെ.ശിവന് പറഞ്ഞു. രാജ്യത്തിന്റെയും ശാസ്ത്രലോകത്തിന്റെയും നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.
രാജ്യം കാത്തിരുന്ന ഈ നിമിഷം സമയ ബന്ധിതവും പാകപിഴകളുമില്ലാതെ നടപ്പാക്കിയതില്‍ ഐഎസ്ആര്‍ഒ സംഘത്തിന് അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. ഇത് ജനങ്ങളുടെ കൂടി വിജയമാണ്. ഇത് സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സാധ്യമാക്കിലായിരുന്നു, ഇത് അവരിലും സന്തോഷം ഉണ്ടാക്കുമെന്നും അദേഹം പറഞ്ഞു.
ഇന്ന് നമ്മള് മാത്രമല്ല ലോകത്തിനു മുഴുവന്‍ സന്തോഷിക്കേണ്ട നിമിഷമാണ്. റോവറില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ് എല്ലാവരുമായി പങ്കിടും. ഇത് ചാന്ദ്ര പഠനത്തിന്റെ ആകം കൂട്ടാന്‍ സാധിക്കും. ലോകത്തിനു ഇന്ത്യ നല്കിയ വലിയ ഒരു സംഭാവന കൂടിയാണിതെന്നും അദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: