ന്യൂദല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (ഭാരത് എന്‍സിഎപി) ചൊവ്വാഴ്ച കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ 3.5 ടണ്‍ വരെയുള്ള വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തി റോഡ് സുരക്ഷ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയിലെ സുപ്രധാന ചുവടുവയ്‌പ്പാണ് ഭാരത് എന്‍സിഎപി.
സുരക്ഷിതമായ കാറുകള്‍ വാങ്ങുന്നതിന് മികച്ച തിരഞ്ഞെടുപ്പ് നടത്താന് നമ്മുടെ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള നാഴികക്കല്ലാണ് ഇതെന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഭാരത് എന്‍സിഎപി ഇന്ത്യയിലെ വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നും അതേസമയം സുരക്ഷിതമായ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒഇഎമ്മുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു.
Live from the Launch of ‘Bharat New Car Assessment Program’ (Bharat NCAP), New Delhi. #BharatNCAP
https://t.co/NOhSXbUYP9— Nitin Gadkari (@nitin_gadkari) August 22, 2023
ഭാരത് എന്‍സിഎപി, എഐഎസ് 197 എന്നിവയ്‌ക്ക് കീഴിലുള്ള പുതിയ സുരക്ഷാ സംവിധാനം നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണമുണ്ടാക്കുമെന്നും പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണെന്നും അദ്ദേഹം പറഞ്ഞു.
3.5 ടി ജിവിഡബ്യു വിന് താഴെയുള്ള എം 1 വിഭാഗത്തിലെ ടൈപ്പ്അംഗീകൃത മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഈ പദ്ധതി ബാധകമാണ്. ഒരു മോഡലിന്റെ അടിസ്ഥാന വകഭേദങ്ങള്‍ പരീക്ഷിക്കുന്ന ഒരു സ്വയം സന്നദ്ധ പദ്ധതിയാണിത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (എഐഎസ്) 197 അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി 2023 ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും.
ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന മത്സരാധിഷ്ഠിത സുരക്ഷാ മെച്ചപ്പെടുത്തലുകളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ക്രാഷ് ടെസ്റ്റ് സാഹചര്യങ്ങളില്‍ വാഹന പ്രകടനത്തെക്കുറിച്ച് താരതമ്യ വിലയിരുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ശെരിയായ തീരുമാനം എടുക്കാന്‍ കഴിയും.
Driving Towards Safety: BHARAT NCAP Revolutionizes Vehicle Standards in India.#BharatNCAP pic.twitter.com/Y2zA9E3Hni
— Nitin Gadkari (@nitin_gadkari) August 22, 2023
ആഗോള സുരക്ഷാ മാനദണ്ഡങ്ങളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ എന്‍സിഎപി ഒഇഎമ്മുകള്‍ക്ക് അവസരം നല്‍കുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് (സിഐആര്‍ടി) ആണ് പദ്ധതി നടപ്പിലാക്കുക. പങ്കാളികളുമായുള്ള കൂടിയാലോചനകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഭാരത് എന്‍സിഎപി ഇന്ത്യയിലെ വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വളരെയധികം മുന്നോട്ട് കൊണ്ടുപോകുമെന്നും അതേ സമയം സുരക്ഷിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒഇഎമ്മുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഭാരത് എന്‍സിഎപിയുടെയും എഐഎസ്197ന്റെയും കീഴിലുള്ള പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പരമുള്ള വിജയമാണെന്നും നമ്മുടെ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും നമ്മുടെ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: