ചെന്നൈ: ചന്ദ്രയാന്‍-3 വലിയ വിജയമായി മാറുമെന്ന് മുന്‍ ഐഎസ്ആര്‍ഒ മേധാവി കെ. ശിവന്. നാളെ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനിരിക്കെയാണ് മുന്‍ മേധാവിയുടെ പ്രതികരണം.
ചന്ദ്രയാന്‍-2വിന്റെ ചുമതലക്കാരന് കൂടിയായിരുന്നു ശിവന്. ആകാംക്ഷ നിറഞ്ഞ മുഹൂര്‍ത്തമാണിത്. എന്നാലും വലിയ വിജയമാകുമെന്ന് ഉറപ്പുണ്ട്, അദേഹം പറഞ്ഞു. സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കാന്‍ നമുക്ക് നമ്മുടേതായ സംവിധാനമുണ്ട്.
എങ്കിലും അതൊരു സങ്കീര്‍ണമായ പ്രക്രിയയാണ്, ശിവന് കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തെ പാളിച്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന് വലിയ സംവിധാനമാണ് ഇത്തവണ ഇന്ത്യ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: