തിരുവനന്തപുരം: സക്ഷമയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് സക്ഷമ. രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്തീയ സഹകാര്യവാഹ് പ്രസാദ് ബാബു സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
സക്ഷമ സംസ്ഥാന സെക്രട്ടറി ടി എം കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ മഹേഷ് സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സക്ഷമ സംസ്ഥാന സമിതി അംഗം രഘുനാഥന് നായര്‍, ഡോ. സുബൈന്‍ ശിവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നവംബര്‍ മാസത്തില്‍ തിരുവനന്തപുരത്തായിരിക്കും സംസ്ഥാന സമ്മേളനം. 18 ന് രണ്ടായിരം ദിവ്യാംഗര്‍ പങ്കെടുക്കുന്ന റാലിയും, 19ന് സംസ്ഥാന പ്രതിനിധി സമ്മേളനവും നടക്കും.
സമ്മേളനത്തിന്റെ നടത്തിപ്പിനായി പ്രൊ. എം. എസ്. രമേശന്, കെ. ആര്. രഘുനാഥന് നായര്‍, രഞ്ജിത് കാര്ത്തികേയന്, ഡോ. പി. പി. ബാവ, കെ. ജയകുമാര്‍, സി. എസ്. മോഹനന് കോന്നി എന്നിവര്‍ രക്ഷാധികാരികളായി 51 അംഗ സ്വാഗത സംഘം ചുമതലയേറ്റു. ഡോ സബൈന്‍ ശിവദാസ് ചെയര്‍മാനും യു. സുരേഷ് കുമാര്‍ ജനറല്‍ കണ്‍വീനറും ആയി തെരഞ്ഞെടുക്കപ്പെട്ടു. വെങ്കട്ടരാമന്, ശശിധരന്, ഡോ. മഹേഷ് സുകുമാരന്‍, ടിഫാനി ബ്രാര്‍, ഡോ. കവിത, അഡ്വ. ഹരിപ്രസാദ്, എം. ആര്. ഗോപന്, ജി. എസ്. മഞ്ജു, തിരുമല അനില്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരായി പ്രവര്‍ത്തിയ്ക്കും. എസ്. അജികുമാര്‍ ആണ് ട്രഷറര്‍.
മറ്റ് ഉപസമിതികളുടെ ചുമതലക്കാര്‍ എം. സന്തോഷ് (ഫിനാന്‍സ്), വിനയന്, അനിതാ നായകം (പ്രോഗ്രാം), രാജന് കൈമനം, മനോജ് തളിയല്‍ (ഫുഡ്), ശ്യാം പ്രകാശ്, ഫിലിപ്പ്, ഡോ. പ്രിയാ സജിത്ത് (പബ്ലിസിറ്റി), മിനി, ഷിജി, നിഷ, ബിന്ദു (മഹിളാ വിഭാഗം), വിനോദ്, പത്മകുമാരന്, സുധി (ഗതാഗതം, താമസം), വിവേക് ജി. നായര്‍, ജയന് നമ്പൂതിരി (മീഡിയ), കൃഷ്ണകുമാര്‍ (ഓഫീസ്).
2025ലെ സംഘടനാ ലക്ഷ്യത്തെ മുന്‍നിര്‍ത്തി വിഷന്‍ 2025 എന്ന ശില്പശാലയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം എന്ന വിഷയത്തില്‍ ജി വിജയരാഘവന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. തുടര്‍ന്ന് ഹോം തെറാപ്പി (ആര് ജെ ധനേഷ് കുമാര്‍), ഭിന്നശേഷിക്കാരുടെ സാമൂഹ്യ ഉദ്ഗ്രഥനം (ടിഫാനി ബ്രാര്‍), ആര്. പി. ഡബ്ലിയു. ഡി. ആക്ടും ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും (പഞ്ചാപകേശന്‍), സാമൂഹ്യ സംഘടനകളുടെ സാമ്പത്തിക സമാഹരണം (രഞ്ജിത്ത് കാര്ത്തികേയന്) എന്നിവരും ക്ലാസ്സുകള്‍ നയിച്ചു.
പരേതയായ ശ്രീമതി ബീനയുടെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി ഭര്‍ത്താവ് ജി ശശീന്ദ്രന്‍നായര്‍ നല്കിയ അഞ്ച് വീല്‍ ചെയറുകള്‍ യോഗത്തില്‍ വച്ച് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: