ന്യൂദല്‍ഹി: പോളണ്ടിലെ ചോര്‍സോവില്‍ നടന്ന 16-ാമത് അന്താരാഷ്ട്ര ഒളിമ്പ്യാഡ് ഓണ്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സില്‍ ഇന്ത്യക്ക് മിന്നും വിജയം. നാല് സ്വര്‍ണവും ഒരു വെള്ളിയുമായി ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആഗസ്ത് 10 മുതല്‍ 20 വരെ നടന്ന മത്സരത്തില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി യുകെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
അന്‍പത് രാജ്യങ്ങളില്‍ നിന്നായി 236 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള രാജ്ദീപ് മിശ്ര, ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ കോഡുരു തേജശ്വര്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നുള്ള എം.ഡി. സാഹില്‍ അക്തര്‍, മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും ആകര്‍ഷ് രാജ് സഹായ് എന്നിവരാണ് ഇന്ത്യയ്ക്ക് സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചത്.
കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നുള്ള സൈനവനീത് മുകുന്ദ് വെള്ളി മെഡലും നേടി. പ്രൊഫ. സുര്ഹുദ് മോര്, പ്രതേഷ് രണദിവ് എന്നിവരാണ് ടീമിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: