ബി.എം.സി ഫിലിം പ്രൊഡക്ഷന്‍സ് ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘അനക്ക് എന്തിന്റെ കേടാ’ പ്രേക്ഷകരുടെ പിന്തുണ നേടി കൂടുതല്‍ തിയറ്ററുകളിലേക്ക്. സിനിമയുടെ മൂന്നാം വാരാഘോഷം കഴിഞ്ഞ ദിവസം കോഴിക്കോട് എ.ആര്.സി കോര്‍ണിഷ്യല്‍ നടന്നു. എഴുത്തുകാരന് പി.കെ പാറക്കടവ് ആഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
സംവിധായകന് ഷമീര്‍ ഭരതന്നൂര്‍, നായകന് അഖില്‍ പ്രഭാകര്‍, നടന് ബന്ന ചേന്നമംഗലൂര്‍, അസി.ഡയറക്ടര്‍മാരായ സഖറിയ, ബദരീനാഥ്, നടീനടന്മാരായ ദേവി ബാലാമണി, രമണി മഞ്ചേരി, സുരേഷ് കനവ്, സി.കെ പ്രഗ്നേഷ്, ഇല്യൂഷ്, ഡോ.ഷിഹാന്‍, രാജീവ് ബേപ്പൂര്‍, ബീന മുക്കം, ഇസ്മായില്‍, തിയറ്റര്‍ ഉടമ കുഞ്ഞേട്ടന്, മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയ്കയില് തുടങ്ങിയവര്‍ സംബന്ധിച്ചു.
സിനിമയില്‍ സുധീര്‍ കരമന ജീവന് നല്കിയ സെയ്ദലവി ഉസ്താദ് എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ഉസ്!താദിന്റെ ഡയലോഗുകള്‍ തിയറ്ററിലും കരഘോഷം സൃഷ്ടിക്കുന്നുണ്ട്. സിനിമയുടെ പ്രമേയവും വിത്യസ്തമാണ്. സിനിമ കൂടുതല്‍ തിയറ്ററുകളിലേക്ക് സ്വീകരിക്കപ്പെടുന്നതും ശ്രദ്ധേയമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: