കശ്മീര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് പിന്‍വലിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാഹുല്‍ഗാന്ധി ലഡാക്കിലെ പാങ്ങോങ്ങ് തടാകം സന്ദര്‍ശിക്കാന്‍ പോയത്. തന്റെ അച്ഛന്‍ ഏറ്റവും മനോഹരമായ സ്ഥലമാണ് പാങ്ങോങ്ങ് എന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
The road on which Rahul Gandhi is driving his sports Bike is made by Modi Govt pic.twitter.com/Cqp030OjmD
— Rishi Bagree (@rishibagree) August 19, 2023
സ്പോര്‍ട്സ് ബൈക്കിലായിരുന്നു രാഹുലിന്റെ യാത്ര. എന്നാല്‍ രാഹുലിന് സുഖകരമായി സ്പോര്‍ട് സ് ബൈക്ക് ഓടിച്ചുപോകാന്‍ കഴിഞ്ഞത് മോദി അന്താരാഷ്‌ട്ര നിലവാരത്തിലുൂള്ള റോഡ് പണിതിട്ടതിനാലാണ്.
After 5 years since demise of Article 370, Rahul Gandhi, on his first visit to Ladakh, rides KTM 390 on World's Highest Motorable Road to Pangong Lake.
His father might've said its the most beautiful places in the world but it needed BJP's PM Modi Govt to build a good road to… pic.twitter.com/dUZu5ExwEZ
— Karthik Reddy (@bykarthikreddy) August 19, 2023
സൈനികര്‍ക്ക് അതിര്‍ത്തിയിലെ ദുര്‍ഗമമായ ഇടങ്ങളിലേക്ക് പോകാന്‍ ശക്തമായ റോഡുകളാണ് മോദി സര്‍ക്കാര്‍ പണിതുയര്‍ത്തിയത്. പ്രത്യേകിച്ചും ചൈനയുമായി അതിര്‍ത്തി തര്‍ക്കമുണ്ടാകുമ്പോള്‍ ശക്തമായി പ്രതിരോധിക്കുക എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് മോദി ഇത്തരമൊരു റോഡ് പണിതത്.
സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ബൈക്ക് യാത്രയ്‌ക്കെതിരെ വലിയ പരിഹാസവും ഉയരുന്നുണ്ട്. ഒമ്പത് വര്‍ഷം മുന്‍പത്തെ ലഡാക്കിലെ പാങ്ങോങ്ങില്‍ നിറയെ കല്ലും കട്ടയും ആയിരുന്നു. അന്ന് മുന്നോട്ട് പോകാനാവാതെ വിഷമിക്കുന്ന വാഹനങ്ങളുടെ വീഡിയോയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ രാഹുലിന് സ്പോര്‍ട് സ് ബൈക്കില്‍ രസമായി യാത്ര ചെയ്യാന്‍ കഴിഞ്ഞത് മോദി പണിതുകൊടുത്ത റോഡ് കാരണം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: