ശ്രീനഗര്‍: ജമ്മുവിലെ രജൗറിയിലും പൂഞ്ചിലും തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കശ്മീരിലെ അതേ തന്ത്രങ്ങള്‍ ഇവിടെയും പ്രയോഗിച്ച് തീവ്രവാദികളെ തുരത്താന്‍ പദ്ധതിയിട്ട് കശ്മീര്‍ ഭരണ കൂടം. കശ്മീര്‍ താഴ്വര ഏതാണ്ട് തീവ്രവാദി ആക്രമണമുക്തമാക്കുന്നതില് കശ്മീര്‍ ഭരണകൂടം വിജയിച്ചു കഴിഞ്ഞു.
തീവ്രവാദികള്‍ക്ക് സഹായമെത്തിക്കുന്ന പ്രദേശങ്ങളിലെ സാധാരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നതാണ് പ്രധാനനീക്കം. തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സജീവമായ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് അടുത്ത നീക്കം. പൊലീസ്, സൈന്യം, കേന്ദ്ര സേന, എന്നിവരെ നിയോഗിക്കല്‍, നൈറ്റ് പട്രോളിംഗ് ശക്തമാക്കല്‍, ഓരോ പ്രദേശത്തും സൈന്യവും പൊലീസും ആധിപത്യം സ്ഥാപിക്കല്‍ എന്നിവയാണ് പ്രധാനം. രഹസ്യവിവരങ്ങള്‍ അപ്പപ്പോള്‍ എല്ലാവര്‍ക്കിടയിലും പങ്കുവെയ്ക്കുന്നതും പ്രധാനമാണ്. ളഇതെല്ലാമാണ് കശ്മീര്‍ മേഖലയിലേക്ക് അതിര്ത്തിവഴിയായ നുഴഞ്ഞുകയറ്റം കണ്ടെത്തി അവസാനിപ്പിക്കാന്‍ സഹായിച്ചത്. തീവ്രവാദികളെ ഒരു പ്രദേശത്ത് ഉണ്ടോ എന്ന് സംശയം തോന്നിയാല്‍ അവരെ കണ്ടെത്താന്‍ ആ പ്രദേശം അടച്ച് തിരച്ചില്‍ നടത്തുന്ന കാസോ എന്ന രീതിയും ഉപയോഗിക്കും.
ഈ അടുത്തിടെ രജൗറിയിലും പൂഞ്ചിലും തീവ്രവാദികളുടെ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അതേ സമയം കശ്മീര്‍ താഴ്വരയിലെ ആക്രമണങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതില്‍ സൈന്യവും രഹസ്യ ഏജന്‍സികളും പൊലീസും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: