കൊല്‍ക്കൊത്ത: പുറമേയ്ക്ക് കോണ്‍ഗ്രസും തൃണമൂലും പ്രതിപക്ഷമുന്നണിയുടെ ഭാഗമെന്ന് മേനി നടിയ്ക്കുന്നുണ്ടെങ്കിലും ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. ജാദവ് പൂര് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തിലാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി തൃണമൂലിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്.
ക്രമസമാധാനപാലനത്തിന്റെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ പരാജയമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയുടെ വിമര്‍ശനം. ദിവസം ചെല്ലുന്തോറും ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥിതി മോശമാവുകയാണ്. അതിന് പ്രത്യക്ഷ ഉദാഹരണമാണ് ജാദവ് പൂര് സര്‍വ്വകലാശാലയില്‍ നടന്നത്. അവിടെ ക്രമസമാധാനം ഇല്ല. റാഗിംഗിനെതിരെ ഒരു നിയമം കൊണ്ടുവരാനാണ് ഞങ്ങള്‍ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി സമരം ചെയ്തതിന്റെ പേരിലാണ് ഈ മരണത്തില്‍ ഏതാനും അറസ്റ്റുകള്‍ നടന്നത്.
ജാദവ് പൂര് സര്‍വ്വകലാശാല ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്നാണ് 18 വയസ്സായ സ്വപ്നോദീപ് കുണ്ഡു ദുരൂഹസാഹചര്യത്തില്‍ വീണ് മരിക്കുന്നത്. മൃതദേഹം നഗ്നമായിരുന്നു. റാഗിംഗാണ് കാരണമെന്ന് പറയുന്നു. ഈ സംഭവത്തില്‍ മമതയുടെ പൊലീസിന് അന്വേഷണം നടത്താന്‍ താല്പര്യമില്ലെന്നും ആദിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തുന്നു. ബംഗാളില്‍ സംഭവിക്കുന്നതിന് മുന്‍പ് ഒന്നും ചെയ്യില്ലെന്നും ദുരന്തം സംഭവിച്ച ശേഷം മാത്രമാണ് നടപടികളെടുക്കുന്നതെന്നും ആദിര്‍ രഞ്ജന്‍ ചൗധരി മമത സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: