ന്യൂദൽഹി: ട്രേഡ് യൂണിയനുകളും സാമൂഹ്യപ്രവർത്തരും ചേർന്ന് സംഘടിപ്പിച്ച ജി-20 വിരുദ്ധ സെമിനാർ ദൽഹി പോലീസ് തടഞ്ഞു. കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളെ ഉൾപ്പടെ പങ്കെടുപ്പിച്ചാണ് സിപിഎം രാജ്യവിരുദ്ധ കൂട്ടായ്‌മ നടത്തുന്നത്. സമ്മേളനത്തിന് അനുമതി വാങ്ങിയിട്ടില്ലായിരുന്നു. അകത്തുള്ളവരോട് മുഴുവൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ട പോലീസ് പരിപാടിയിൽ പങ്കെടുത്തവരുടെ പട്ടികയും ആവശ്യപ്പെട്ടു.
സംഘാടകർ ചോദ്യം ചെയ്തതോടെ പുറത്തു നിന്നുള്ളവരെ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പോലീസ് സുർജിത് ഭവന്റെ ഗേറ്റ് പൂട്ടുകയും ഓഫിസിനു ചുറ്റും ബാരിക്കേഡുകളും സ്ഥാപിക്കുകയും ചെയ്തു. ദൽഹിയിലെ സിപിഎമ്മിന്റെ പഠനകേന്ദ്രമായ സുർജിത് ഭവനിലാണ് വി -ട്വന്‍റി എന്ന പേരിൽ മൂന്നു ദിവസത്തെ സെമിനാർ ആസൂത്രണം ചെയ്തിരുന്നത്. ജയ്റാം രമേശ്, അഡ്വക്കേറ്റ് വന്ദന ശിവ, ജനതാ ദൾ (യുണൈറ്റഡ്) എംപി അനീൽ ഹെഗ്ഡെ എന്നിവരാണ് ഇന്നത്തെ സെമനാറിൽ സംസാരിക്കാനിരുന്നത്.
ജി-20 അടക്കമുള്ള ആഗോള യോഗങ്ങളിൽ തീരുമാനിക്കുന്ന വിധത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും മനുഷ്യാവകാശം ഉറപ്പാക്കാനും മോദി സർക്കാരിന് കഴിയുന്നുണ്ടോ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. സംഘാടകർ അടക്കം 100 പേരാണ് സെമിനാറിന്റെ ഉദ്ഘാടന ദിനത്തിൽ പങ്കെടുത്തത്.
മൂന്നു ദിവസങ്ങളിലായി ടിസ്ത സെതൽവാദ് ഉൾപ്പടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ ഉൾപ്പടെ 500 പേർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് വർഗീയ കലാപത്തിനടക്കം ഇവർ ശ്രമിക്കുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: