കൊട്ടാരക്കര: പത്തനാപുരം മണ്ഡലത്തില്‍ പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മര്യാദ കാണിക്കണമെന്നും പരസ്യമായി തുറന്നടിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ.
നിയമസഭയില്‍ സീനിയോറിറ്റിയുള്ള തന്നെ റിയാസ് വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല. സിനിമാനടനാണെന്ന പരിഗണന വേണ്ട, 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളെന്ന നിലയില്‍ മര്യാദ ആവാം എന്നും എംഎല്‍എ പറഞ്ഞു. കിഴക്കെത്തെരുവ് ഈസ്റ്റ് കോക്കുളത്ത് നടുക്കുന്ന് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് നിര്‍മാണം പോലും ഈ വര്‍ഷം പൊതുമരാമത്ത് അനുവദിച്ചിട്ടില്ല. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ല. എന്നാല്‍ മുന്‍ മന്ത്രി ജി. സുധാകരന് സ്നേഹവും പരിഗണനയും നല്‍കിയിരുന്നു എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പുതിയ റോഡിന് ഫണ്ട് അനുവദിച്ചതില്‍ ജി. സുധാകരന്റെ ചിത്രം വെയ്ക്കാതിരുന്നതിന് സംഘാടകരെ എംഎല്‍എ വിമര്‍ശിക്കുകയും ചെയ്തു.
‘കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ച അപൂര്‍വം ആള്‍ക്കാരാണുള്ളത്. ഉമ്മന്‍ചാണ്ടി മരിച്ചതിന് ശേഷം ഞാനും വി.ഡി. സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനു
മടക്കം നാലു പേരാണ് അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചുവന്നത്.
അങ്ങനെയുള്ള ആളുകളെ ഒന്ന് മാനിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇതില്‍ സിനിയോറിറ്റി ഒക്കെയുണ്ട്. സിനിമാ നടന് ആണെന്ന പരിഗണനയൊന്നും വേണ്ട. ഇവരെക്കാളുമൊക്കെ 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണ് ഗണേഷ് കുമാര്‍. ആ ഒരു മര്യാദ കാണിക്കണം’ ഗണേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: