Categories: Business

വിപണിയില്‍ തക്കാളി വരവ് കൂടി; വില കുറഞ്ഞു തുടങ്ങി

മഹാരാഷ്ട്രയിലെ നാസിക്കിലെ പിംപല്‍ഗാവ് ബസ്വന്ത് മാര്‍ക്കറ്റില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തക്കാളി വരവില്‍ ആറിരട്ടി വര്‍ധനയുണ്ടായി

Published by

നാസിക് : ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി തക്കാളിയുടെ മൊത്തവില കുറയുന്നു. മഹാരാഷ്‌ട്രയിലെ പ്രമുഖ വിപണിയില്‍ തക്കാളിയുടെ മൊത്തവില 30 ശതമാനം കുറഞ്ഞു.

മൊത്തവ്യാപാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ചില്ലറ വ്യാപാര കേന്ദ്രങ്ങളിലെ പച്ചക്കറി വില സാധാരണയായി ഇരട്ടിയോ അതിലധികമോ ആണ്. ഗതാഗതം, കൈകാര്യം ചെയ്യുന്നതിനുളള നിരക്ക്, ഇടനിലക്കാരുടെ കമ്മീഷന്‍, റീട്ടെയില്‍ മാര്‍ജിനുകള്‍ എന്നിവ പോലുള്ള അധിക ചിലവുകളാണ് ഇതിന് കാരണമാകുന്നത്.

മഹാരാഷ്‌ട്രയിലെ നാസിക്കിലെ പിംപല്‍ഗാവ് ബസ്വന്ത് മാര്‍ക്കറ്റില്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ തക്കാളി വരവില്‍ ആറിരട്ടി വര്‍ധനയുണ്ടായി.കൂടാതെ, ബെംഗളൂരു പോലുള്ള മറ്റ് പ്രധാന വിപണികളിലും തക്കാളി വരവ് വലിയ തോതില്‍ കൂടി. നാരായണ്‍ഗാവ്, നാസിക്ക്, ബെംഗളൂരു, ഹിമാലയ താഴ്വരകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന പ്രദേശങ്ങള്‍ മഴക്കാലത്ത് രാജ്യത്തിന് തക്കാളി വിതരണം ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ തക്കാളിയുടെ പ്രാഥമിക ഉറവിടമായി നാസിക് മേഖല പ്രവര്‍ത്തിക്കുന്നു.
നിലവില്‍, പിംപല്‍ഗാവ് മാര്‍ക്കറ്റില്‍ തക്കാളിയുടെ ശരാശരി വില കിലോഗ്രാമിന് 37 രൂപയാണ്. ഏറ്റവും ഉയര്‍ന്ന വില കിലോഗ്രാമിന് 45 രൂപയാണ്. ഒരാഴ്ച മുമ്പ്, ആഗസ്റ്റ് 10 ന്, ശരാശരി വില കിലോഗ്രാമിന് 57 രൂപയായിരുന്നു. ഉയര്‍ന്ന വില കിലോയ്‌ക്ക് 67 രൂപയിലെത്തി.
ഉള്ളിയുടെ കാര്യത്തില്‍, പിംപല്‍ഗാവ് ബസ്വന്ത് മാര്‍ക്കറ്റില്‍ ബുധനാഴ്ച ശരാശരി നിരക്ക് കിലോയ്‌ക്ക് 23.50 രൂപയായിരുന്നു.. ഏറ്റവും ഉയര്‍ന്ന നിരക്ക് കിലോയ്‌ക്ക് 28.64 രൂപയിലെത്തി.

വരവ് അതിവേഗം വര്‍ദ്ധിക്കുന്നതിനാല്‍ വരും ദിവസങ്ങളിലും തക്കാളി വില കുറയും. നാസിക്കില്‍ മാത്രമല്ല, ബെംഗളൂരുവിലും വരവ് വര്‍ദ്ധിച്ചു. ‘
ദേശീയ തലസ്ഥാനമായ ദല്‍ഹിയിലും തക്കാളി വിലയില്‍ കുറവുണ്ടായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by