കാഞ്ഞാണി: കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം അരിമ്പൂര്‍ മനക്കൊടി സ്വദേശിക്ക്. മനക്കൊടി നടുമുറി സ്വദേശി ചിറയത്ത് അത്താണിക്കല്‍ പ്രിജുവാണ് ഭാഗ്യവാന്. ഇന്നലെ നറുക്കെടുത്ത KN 0483 കാരുണ്യ പ്ലസിന്റെ PS 254298 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കുന്നത്തങ്ങാടി സെന്ററിലുള്ള ദിനേശന് എന്നയാളുടെ കടയില്‍ നിന്നാണ് പ്രിജു ടിക്കറ്റെടുത്തത്. 40 രൂപ വീതമുള്ള 6 ടിക്കറ്റുകളാണ് വാങ്ങിയത്. വിദേശത്ത് ഷെഫായ പ്രിജു നാട്ടില്‍ അവധിക്കെത്തിയതാണ്. ലോട്ടറി കിട്ടിയ പണം കൊണ്ട് ഒരു വീട് കൂടി വെക്കാനാണ് ആഗ്രഹമെന്ന് പ്രിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: