തിരുവനന്തപുരം: ഷംസീര്‍ എന്ന അറബി നാമത്തിന് അര്‍ത്ഥം വാള് എന്നാണ്. ഇന്ന് അത് ഹിന്ദുസമൂഹത്തിനു നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മിത്ത് വിവാദം ഹിന്ദുവിന് നേരെ ഉയര്‍ത്തിയ വാളാണ്. ഇത് ചെറുക്കുക തന്നെ വേണമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ നാമജപഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഷംസീറിന്റെ മതഗ്രന്ഥത്തെ പരിശുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. എന്ത് കൊണ്ട് ഹിന്ദു മതത്തെ മാത്രം അധിക്ഷേപിക്കുന്നു എന്ന ചോദ്യത്തിന് ഒരു മാര്‍ക്സിസ്റ്റ് നേതാവ് പറഞ്ഞത് മുസ്ലീം മതത്തെ അധിക്ഷേപിച്ചു കൊണ്ട് ഒന്നും പറയാന്‍ പാടില്ലെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്. ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പ് പറയാത്തതില്‍ പ്രതിഷേധിച്ച് ഹൈന്ദവ ജനതയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ വിശ്വാസ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപ ഘോഷയാത്ര.
ഗണപതിമിത്തല്ല സ്വത്വമാണെന്ന് മഹാമന്ത്രം ഉരുവിട്ട് തലസ്ഥാന നഗരിയില്‍ നാമജപ ഘോഷയാത്ര. പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ സ്വാമി ചിദാന്ദപുരി ഉദ്ഘാടനം ചെയ്ത നാമജപഘോഷയാത്ര പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നാളികേരം ഉടച്ച് സമാപിച്ചു. സന്യാസി ശ്രേഷഠരും വിവിധ സാമുദായിക സംഘടനാ നേതാക്കളും സാംസ്ക്കാരിക നേതാക്കളും നാമജപഘോഷ യാത്രയെ നയിച്ചു.
ഗണപതി സ്തുതികളുമായി നീങ്ങിയ ഘോഷയാത്രയില്‍ നൂറ്കണക്കിന് വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഗണപതി വിഗ്രഹം വഹിച്ചുകൊണ്ട് നിരവധി ഫ്ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരന്നപ്പോള്‍ വിശ്വാസ സമൂഹത്തിനെ മുറിവേല്‍പ്പിച്ച ഭരണാധിപന്മാര്ക്കുള്ള താക്കീതായി നാമജപ ഘോഷയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: