ചണ്ഡീഗഢ്:ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ബിട്ടു ബജ് രംഗിയ്ക്ക് വിശ്വ ഹിന്ദു പരിഷത്തുമായോ ബജ് രംഗ്ദളുമായോ യാതൊരു ബന്ധവുമില്ലെന്ന് വിഎച്ച് പി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ്. സ്വയം പ്രഖ്യാപിത ഗോരക്ഷകന് എന്ന് അവകാശപ്പെട്ട് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വ്യക്തിയാണ് ബിട്ടു ബജ് രംഗി.
ബിട്ടു ബജ് രംഗി പുറത്തുവിട്ട ഒരു പ്രകോപനപരമായ വീഡിയോ മതവികാരം ഇളക്കിവിട്ടതായി ആരോപിക്കപ്പെടുന്നു. ഈ വീഡിയോയുടെ ഉള്ളടക്കം ശരിയായി തോന്നുന്നില്ലെന്നും വിഎച്ച് പി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ജൂലായ് 31ന് നൂഹില്‍ ഹിന്ദു ഘോഷയാത്ര എത്തിയപ്പോഴാണ് അതിനെതിരെ കല്ലേറുണ്ടായത്. ചൊവ്വാഴ്ചയാണ് ബിട്ടു ബജ് രംഗിയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. നൂഹിലെ സദര്‍ പൊലീസ് സ്റ്റേഷനിലാണ് ബിട്ടു ബജ് രംഗിയ്ക്കും 15-20 അനുയായികള്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്.
മുഖം നോക്കാതെ നടപടി: മനോഹര്‍ലാല്‍ ഖട്ടാര്‍
ഹരിയാന ഭരിയ്ക്കുന്ന ബിജെപി സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയാണ്. ഇരു സമുദായത്തിലുംപെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തു. അക്രമികള്‍ക്കെതിരെ ഇനിയും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: