കണ്ണൂര്‍: കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്സ്, ഭക്ഷ്യപൊതുവിതരണ വകുപ്പ് ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. കറിമസാലകളില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതും മരണത്തിലേക്ക് നയിക്കാവുന്നതുമായ കീടനാശിനി അംശമുണ്ടെന്ന് സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കി കണ്ണൂര്‍ സ്വദേശി ലിയനാര്‍ഡ് ജോണ്‍ ഹൈക്കോടതിയില്‍ നിന്നു നേടിയ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉപഭോക്താവിന്റെ ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് അന്തരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുകയാണ് ബിഐഎസ് ചെയ്യുന്നത്. ബിഐഎസിന് ഇന്ത്യയില്‍ എന്‍എബിഐ അക്രഡിറ്റേഷനുള്ള എട്ട് ലാബുകളുണ്ട്. കേരള ഉത്പന്നങ്ങള്‍ക്ക് ബിഐഎസ് നേടാന്‍ ബെംഗളൂരു, ചെന്നൈ ലാബുകള്‍ ആശ്രയിക്കേണ്ടി വരും.
ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ ഉത്പന്ന നിര്‍മ്മാണ ഫാക്ടറികള്‍ ഹൈജീനിക്ക് നിലവാരത്തിലുള്ളതാകണം. നിലവില്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ മാത്രമാണ് അന്തരാഷ്ട്ര നിലവാരം കാത്തു സൂക്ഷിക്കുന്നത്. നാട്ടില്‍ കീടനാശിനി കലര്‍ന്ന ഉത്പന്നങ്ങളും മറുനാട്ടിലേക്ക് കയറ്റുമതി ചെയ്യുന്നത് കീടനാശിനി വിമുക്തവുമെന്ന രീതി ഇതോടെ ഇല്ലാതാകുമെന്ന് ലിയനാര്‍ഡ് ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: