Categories: Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

പ്രണോയ് റോയിയുടെ എന്‍‍ഡിടിവി എന്ന ഇടത് ചായ് വുള്ള ടെലിവിഷന്‍ ചാനലിനെ വിലയ്ക്ക് വാങ്ങിയ അദാനി ഇപ്പോള്‍ ക്വിന്‍റ് എന്ന മാധ്യമക്കമ്പനിയെക്കൂടി വിലയ്ക്കെടുത്തു.

Published by

ന്യൂദല്‍ഹി: പ്രണോയ് റോയിയുടെ എന്‍‍ഡിടിവി എന്ന ഇടത് ചായ് വുള്ള ടെലിവിഷന്‍ ചാനലിനെ വിലയ്‌ക്ക് വാങ്ങിയ അദാനി ഇപ്പോള്‍ ക്വിന്‍റ് എന്ന മാധ്യമക്കമ്പനിയെക്കൂടി വിലയ്‌ക്കെടുത്തു.  

നേരത്തെ 47 കോടി രൂപയ്‌ക്ക് ക്വിന്‍റിന്റെ 49 ശതമാനം ഏറ്റെടുത്തിരുന്ന അദാനി ബാക്കിയുള്ള 51 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുത്തതായി ബുധനാഴ്ച അറിയിച്ചു. ബിക്യു പ്രൈം എന്ന ബിസിനസ്-ഫിനാന്‍ഷ്യല്‍ ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍ ക്വിന്‍റിന്‍റേതാണ്. നേരത്തെ വിദേശ മാധ്യമക്കമ്പനിയായ ബ്ലൂംബെര്‍ഗും ക്വിന്‍റും സംയുക്തമായാണ് ബിക്യൂ പ്രൈം നടത്തിയിരുന്നത്.  പിന്നീട് ബ്ലൂംബെര്‍ഗ് അവരുടെ ഓഹരി വിറ്റൊഴിഞ്ഞു  

രാഘവ് ബാല്‍ ആണ് ക്വിന്‍റിലിയന്‍ എന്ന ക്വിന്‍റിന്റെ ഉടമസ്ഥന്‍. മുഴുവന്‍ ഓഹരികളും സ്വന്തമാക്കിയതോടെ അദാനിയുടെ ഉടമസ്ഥതയിലുള്ള എഎംജി നെറ്റ് വര്‍ക്ക് ആണ് ഇപ്പോള്‍ ക്വിന്‍റിന്റെ ഉടമസ്ഥര്‍. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക